ഹൈദരാബാദ്: ( www.truevisionnews.com) തിരുപ്പതി തിരുമല ക്ഷേത്രത്തിൻ്റെ സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നൽകി പൊലീസ്.

തമിഴ്‌നാട്ടിൽ നിന്നുവന്ന തീർത്ഥാടകസംഘത്തിനാണ് പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടയച്ചത്.
മുപ്പതോളം വരുന്ന തീർത്ഥാടകസംഘമാണ് മുട്ടബിരിയാണിയും കയ്യിൽകരുതി മലകയറിയത്. തിരുമലയിലെ രംഭഗിച്ച ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം ഇവർ കൂട്ടമായി മുട്ട ബിരിയാണി കഴിക്കാൻ തുടങ്ങി.
ഇത് കണ്ട പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് തീർത്ഥാടകസംഘത്തെ ചോദ്യം ചെയ്യുകയും, നടപടികൾ ഒന്നും എടുക്കാതെ മുന്നറിയിപ്പ് നൽകി വിട്ടയയ്ക്കുകയുമായിരുന്നു.
തിരുപ്പതിയിൽ മാംസാഹാരം പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല. മദ്യം, പുകവലി പോലുളളവയും അനുവദനീയമല്ല.
ഇത്തരം കാര്യങ്ങൾ തിരുപ്പതിയിൽ നടക്കുന്നില്ല എന്നത് നിരീക്ഷിക്കാനായി, പ്രദേശത്ത് നിരവധി ഉദ്യോഗസ്ഥരും സാധാ ജാഗരൂകരായിരിക്കും.
അത്തരത്തിൽ ചിലരാണ് മുട്ടബിരിയാണി കഴിക്കുന്ന തീർത്ഥാടക സംഘത്തിന്റെ കാര്യം പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
#sat #near #Tirupatitemple #ate #eggbiryani #police #warned #pilgrim #group
