തിരുവനന്തപുരം: ( www.truevisionnews.com ) കൃത്യമായ തിരക്കഥ തയ്യാറാക്കിയായിരുന്നു ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. അമ്മ കല്യാണത്തിനുപോകുമെന്നും പിറ്റേന്ന് രാവിലെ 10.30-ഓടെ വീട്ടിലെത്തണമെന്നും 2022 ഒക്ടോബര്‍ 13-ന് ഗ്രീഷ്മ സന്ദേശമയക്കുന്നു.

തുടര്‍ന്ന് 14-ന് രാവിലെ ഷാരോണ്‍ സുഹൃത്തിനൊപ്പം വീട്ടിലെത്തുന്നു. ഇവിടെവെച്ചാണ് കീടനാശിനി കലര്‍ന്ന കഷായം നല്‍കുന്നത്. പിന്നാലെ ഷാരോണ്‍ രോഗബാധിതനായി ആശുപത്രിയിലായി.
25-നാണ് ഷാരോണ്‍ മരിക്കുന്നത്. മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും ഷാരോണിനു താന്‍ വിഷം നല്‍കിയിട്ടില്ലെന്നതില്‍ ഗ്രീഷ്മ ഉറച്ചുനിന്നു. പലതവണയായി ഷാരോണ്‍ കഷായത്തെക്കുറിച്ചും ജ്യൂസിനെക്കുറിച്ചും ഗ്രീഷ്മയോടു ചോദിക്കുന്നുണ്ട്.
ഇരുവരും തമ്മിലുള്ള ചാറ്റുകളില്‍ ഇക്കാര്യം വ്യക്തമാണ്. വിഷം ഉള്ളില്‍ച്ചെന്ന് അവശനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മ തന്നെ വഞ്ചിക്കില്ലെന്ന് ഷാരോണ്‍ വിശ്വസിച്ചു.
'സോറി ഇച്ചായാ. ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല. കഷായം കുടിച്ചശേഷം എനിക്കും ഛര്‍ദിയുണ്ടായിരുന്നു. ജ്യൂസുകൂടി കുടിച്ചതുകൊണ്ടായിരിക്കും ഛര്‍ദിലുണ്ടായത്'-എന്നാണ് കഷായത്തെക്കുറിച്ചുള്ള ഷാരോണിന്റെ ചോദ്യങ്ങള്‍ക്ക് ഗ്രീഷ്മ മറുപടി നല്‍കിയത്.
ഷാരോണിന്റെ മരണശേഷവും ഇക്കാര്യത്തില്‍ ഗ്രീഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു. ഷാരോണിന്റെ സുഹൃത്തുക്കളോട്, അവനോട് ഞാന്‍ അങ്ങനെ ചെയ്യോ എന്നാണ് ഗ്രീഷ്മ ചോദിക്കുന്നത്.
താന്‍ കുടിച്ചിരുന്ന കഷായത്തിന്റെ ബാക്കിയാണ് ഷാരോണ്‍ കുടിച്ചതെന്നും താന്‍ മറ്റൊന്നും നല്‍കിയിട്ടില്ലെന്നും അവനെ താന്‍ എന്തിനാണ് അപായപ്പെടുത്തുന്നതെന്നും ചോദിക്കുന്നുണ്ട്.
''ആശുപത്രിയിലാണ്. തീരെ സുഖമില്ല. എനിക്ക് പറ്റൂല്ല വാവേ. എന്നെ മറക്കരുത്'' എന്നാണ് അവസാനത്തെ ചാറ്റില്‍ ഷാരോണ്‍ പറയുന്നത്. അതിനു മറുപടിയായി സ്‌നേഹത്തിന്റെ സ്‌മൈലിയും ''ഞാനും അങ്ങനെതന്നെ പറയട്ടെ'' എന്നുമായിരുന്നു ഗ്രീഷ്മയുടെ സന്ദേശം.
#greeshma #meticulously #planned #sharon #murder #using #poison
