താമരശ്ശേരി(കോഴിക്കോട്) : ( www.truevisionnews.com ) അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മകൻ മുഹമ്മദ് ആഷിഖിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും.

ജന്മം നല്‍കിയതിനുള്ള ശിക്ഷ താന്‍ നടപ്പാക്കി എന്നായിരുന്നു മകന്‍ ആഷിക് കൊലപാതകത്തിന് ശേഷം നാട്ടുകാരോട് പറഞ്ഞത്. അടിവാരം സ്വദേശിയായ സുബൈദ ആണ് മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. ഇവിടെയെത്തിയാണ് ലഹരിക്ക് അടിമയായ പ്രതി ആഷിഖ് തന്റെ മാതാവായ സുബൈദയെ കൊലപ്പെടുത്തിയത്.
ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ആഷിഖ്. അമ്മയെ കാണാന്‍ എത്തിയപ്പോഴാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. 53 വയസായിരുന്നു സുബൈദയ്ക്ക്. 25 കാരനായ ആഷിഖ് ബെംഗളൂരു ഡി അഡിഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റുപോയ നിലയിലായിരുന്നു. ആക്രമണത്തിന് ശേഷം വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വീട്ടിലെ ഡൈനിങ് ഹാളില്‍ മാതാവിനെ കഴുത്ത് അറുത്ത് കൊന്നശേഷം രക്തംപുരണ്ട കൈയുമായി ആഷിഖ് നില്‍ക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടില്‍ നിന്നു വാങ്ങിയ കൊടുവാള്‍ ഉപയോഗിച്ചാണു കൊലപാതകം നടത്തിയത്.
വെട്ടിക്കൊന്നത് അതിക്രൂരമായെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ദേഹത്തേറ്റ മുറിവുകൾ. പിതാവ് ഉപേക്ഷിച്ചസമയത്ത് ഒന്നരവയസ്സ് മാത്രമുള്ളതന്നെ നാളിത്രയും കാലം പാചകസഹായിയായും കൂലിവേലചെയ്തുമെല്ലാം വളർത്തി വലുതാക്കിയ ഉമ്മയെ ആണ് മകൻ കൊലപ്പെടുത്തിയത്.
ദേഹത്ത് തുരുതുരാവെട്ടിയാണ് ക്രൂര കൊലപാതകം. ആഴത്തിലുള്ള പതിനേഴുമുറിവുകളാണ് കൊടുവാൾ കൊണ്ടുള്ള വെട്ടിൽ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഒരേസ്ഥലത്തുതന്നെ കൂടുതൽതവണ വെട്ടി എണ്ണം കൃത്യമായി നിർണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകൾ. അതിനാൽത്തന്നെ വെട്ടുകളുടെ എണ്ണം അതിലും കൂടുതലുണ്ടാവാമെന്ന നിരീക്ഷണമാണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലെ പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട പ്രാഥമികറിപ്പോർട്ടിലുള്ളത്. വെട്ടുകളുടെ എണ്ണവും ആഴവും കൊലപാതകത്തിലെ പൈശാചികത വെളിപ്പെടുത്തുന്നു. മുറിവുകളിലേറെയും നല്ല ആഴത്തിലുള്ളതായിരുന്നു. വെട്ടേറ്റത് അധികവും കഴുത്തിനും തലയ്ക്കുമാണ്.
അതേസമയം, സുബൈദ കൊല്ലപ്പെട്ട വേനക്കാവിലെ വീടിന്റെ ചുറ്റുവട്ടത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യിൽ കൊലപാതകത്തിന് മുൻപും ശേഷവുമുള്ള മുഹമ്മദ് ആഷിഖിന്റെ ചെയ്തികൾ പതിഞ്ഞ വീട്ടുമുറ്റത്തെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
സുബൈദയെ കൊലപ്പെടുത്തുന്നതിനായി അയൽവാസിയുടെ വീട്ടിൽ നിന്ന് തേങ്ങ പൊതിക്കാനെന്ന പേരിൽ കൊടുവാൾ വാങ്ങാൻപോവുന്നതിന്റെയും, കൊടുവാളുമായി മടങ്ങുന്നതിന്റെയും കൊലയ്ക്കുശേഷം ചോരപുരണ്ട കൊടുവാൾ വീട്ടുമുറ്റത്തെ ടാപ്പിൽവെച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സൈബർ സെൽ സംഘം ശേഖരിച്ചത്.
കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും കൊല നടന്ന വീട്ടിലെ തെളിവെടുപ്പിനുമായി പ്രതി മുഹമ്മദ് ആഷിഖിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ബുധനാഴ്ച അപേക്ഷ നൽകുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
#Kozhikode #police #take #custody #accused #who #killed #mother
