തിരുവനന്തപുരം: (truevisionnews.com) കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ദീർഘകാലം വിവിധ കമ്മിറ്റികളിൽ സാരഥിയും തലസ്ഥാനത്തെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ -മത രംഗങ്ങളിൽ സജീവ പ്രവർത്തകനുമായിരുന്ന ഹാജി എ. ഷാഹുൽ ഹമീദിന്റെ വിയോഗത്തിൽ ജമാഅത്ത് കൗൺസിൽ അനുസ്മരിച്ചു.

സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അധ്യക്ഷതയിൽ മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഹാദി അല്ലാമാ, അഡ്വ: കെ. എച്ച്. എം. മുനീർ, ഹാരിസ് കരമന, എ. അലി അക്ബർ, എം.എ. ജലീൽ, ഗുൽസാർ അഹമ്മദ് സേട്ട്, വിഴിഞ്ഞം ഹനീഫ്, എം എ സലിം, എം എസ് ഫാസിൽ, ബീമാപള്ളി സക്കീർ, കണിയാപുരം ഇ.കെ. മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇമാം അഹമ്മദ് ബാഖവി പ്രാർത്ഥന നടത്തി.
#HajiAShahulhamid #Remembered
