(truevisionnews.com) ട്രെയിനുകളില്‍ നല്‍കുന്ന ബെഡ്ഷീറ്റുകളും ടവ്വലുകളും സംബന്ധിച്ച് പലപ്പോഴും യാത്രക്കാരില്‍നിന്ന് പരാതികള്‍ ഉയരാറുണ്ട്.

വൃത്തിഹീനമായ ബെഡ്ഷീറ്റുകളാണെന്ന് ആരോപിച്ചാണ് പലപ്പോഴും പരാതികള്‍ ഉന്നയിക്കാറുള്ളത്. എന്നാല്‍, ഇപ്പോഴിതാ ട്രെയിനിലെ ബെഡ്ഷീറ്റുകള്‍ യാത്രക്കാര്‍ തന്നെ മോഷ്ടിച്ചതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ യാത്രക്കാരില്‍നിന്ന് ഇവര്‍ മോഷ്ടിച്ച ബെഡ്ഷീറ്റുകളും ടവലുകളും ജീവനക്കാര്‍ കണ്ടെടുത്തത്. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ ചിലർ പങ്കുവെച്ചിരിക്കുന്നത്.
യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിച്ചപ്പോഴാണ് റെയില്‍വേ ജീവനക്കാര്‍ ട്രെയിനിലെ ബെഡ്ഷീറ്റുകള്‍ കണ്ടെത്തിയത്. ട്രെയിന്‍ യാത്രയ്ക്ക് പിന്നാലെ യാത്രക്കാര്‍ തന്നെ അടിച്ചുമാറ്റി ബാഗിലാക്കിയതായിരുന്നു ഇതെല്ലാം.
#Passengers #beat #bed #sheet #towel #train #staff #caught #him #redhanded
