ജയ്പുര്‍: ( www.truevisionnews.com ) വിവാഹനിശ്ചയത്തിൽനിന്ന് പിൻമാറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വരന്‍റെ സഹോദരന്‍റെ മീശ വടിച്ച് വധുവിന്‍റെ ബന്ധുക്കൾ.

രാജസ്ഥാനിലെ കരൗലി ജില്ലയിലാണ് സംഭവം. വിവാഹനിശ്ചയ വേദിയില്‍ വരന്റെ സഹോദരനെ ബലമായി പിടിച്ചുവെച്ച് മീശവടിച്ചാണ് വധുവിന്റെ കുടുംബം പകവീട്ടിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.
വിവാഹനിശ്ചയം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചെങ്കിലും പിന്നീട് വരന്‍റെ സഹോദരിയുടെ അനിഷ്ടം മൂലം വരന്‍റെ വീട്ടുകാർ പിന്മാറുകയായിരുന്നു. വിവാഹനിശ്ചയം വേണ്ടെന്നുവെച്ചത് വധുവിന്‍റെ ബന്ധുക്കളെ ചൊടിപ്പിച്ചു.
തുടർന്ന് വിവാഹനിശ്ചയ വേദിയിൽവെച്ച് ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് സംഘർഷത്തിലേയ്ക്ക് കാര്യങ്ങളെത്തുകയും വരന്റെ സഹോദരനെ പിടിച്ചുവെച്ച് മീശ വടിക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന ചിലര്‍ വീഡിയോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ വൈറലായതോടെ പ്രതികരണ വീഡിയോയുമായി വരനും രംഗത്തെത്തി. വധുവിന്റെ ചിത്രങ്ങളും യഥാര്‍ത്ഥത്തിലുളള വധുവിന്റെ രൂപവും തമ്മില്‍ പൊരുത്തകേടുകളുണ്ടായിരുന്നു.
ഇതാണ് വിവാഹനിശ്ചയം വേണ്ടെന്നുവെക്കാൻ കാരണമായത്. തുടര്‍ന്ന് വിവാഹനിശ്ചയത്തിന് കുറച്ചധികം സമയം വേണമെന്ന് വധുവിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടതായും വരന്‍ പ്രതികരിച്ചു.
സംഭവത്തെ തുടര്‍ന്ന് പോലീസിനെ സമീപിച്ചിരിക്കുകയാണ് വരനും കുടുംബവും. എന്നാല്‍, വരന്റെയോ വധുവിന്റെയോ ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് നദൗതി പോലീസ് പ്രതികരിച്ചു.
#reneged #engagement #Then #groom #brother #mustache #cut #bride #relatives
