Jan 20, 2025 07:18 PM

( www.truevisionnews.com) കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളോട് എഐസിസി അഭിപ്രായം തേടി. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ പ്രത്യേകം കണ്ടു.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനം മാറ്റിയത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ്, തുടങ്ങിയവർ ദീപാദാസ് മുൻഷിയെ കണ്ടു.

നേതൃമാറ്റം ആവശ്യമാണോയെന്നും നിലനവിലെ നേതൃത്വമായി മുന്നോട്ടുപോയാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉൾപ്പെടെ ശക്തമായ പ്രകടനം നടത്താൻ കഴിയുമോ എന്ന് ദീപാദാസ് മുൻഷി നേതാക്കളോട് ചോദിച്ചു.

ഇന്ന്  വിഡി സതീശനെയും മറ്റ് നേതാക്കളെയും ദീപദാസ് മുൻഷി നേരിൽ കാണും. ഇന്നലെ ചേർന്ന രാഷ്ട്രീയ കാര്യ സമിതിയിൽ പൂർണമായ ഐക്യത്തോടെ പെരുമാറണമെന്ന് സന്ദേശം ഉയർന്നിരുന്നു. എന്നാൽ സംയുക്ത വാർത്താ സമ്മേളനം ഉൾപ്പെടെ നടത്താൻ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരത്ത് ഉണ്ടായിട്ടും കെ സുധാകരൻ – വി.ഡി സതീശൻ സംയുക്ത വർത്താ സമ്മേളനം നടന്നില്ലായിരുന്നു. എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റതിനാലാണ് വാർത്താ സമ്മേളനം മാറ്റിവെച്ചത് എന്നായിരുന്നു വിശദീകരണം.

എന്നാൽ നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് അവസാന നിമിഷം വാർത്താസമ്മേളനം മാറ്റാൻ കാരണമെന്ന് സൂചന.













#will #be #change #kpcc #leadership #aicc #sought #comments

Next TV

Top Stories










Entertainment News