കോട്ടയം: ( www.truevisionnews.com ) കണ്ണൂർ തളിപ്പറമ്പ് കുപ്പത്തുനിന്നു മോഷണം പോയ ക്രെയിൻ കണ്ടെത്തി. കോട്ടയം രാമപുരത്തു നിന്നാണ് ക്രെയിൻ കണ്ടെത്തിയത്.

ദേശീയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം പോയത്. ദേശീയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെതായിരുന്നു ക്രെയിന്‍. സംഭവത്തിൽ എരുമേലി സ്വദേശി പിടിയിലായിട്ടുണ്ടെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ മുതൽ ക്രെയിൻ കാണാനില്ലെന്ന് കാണിച്ച് അധികൃതർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രെയിൻ ഒരാൾ ഓടിച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കെഎൽ 86എ 9695 നമ്പർ ക്രെയിനാണ് മോഷണം പോയത്.
#Kottayam #found #crane #that #had #been #beaten #changed #Kannur #One #arrested
