കോഴിക്കോട് : ( www.truevisionnews.com ) സുഹൃത്തിനൊപ്പം കോഴിക്കോട് കാപ്പാട് എത്തിയ പെൺകുട്ടി കടലിൽ വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ ചെയ്യുന്നതിനിടെ കടലിലേയ്ക്ക് വീണ് തിരയിൽപ്പെടുകയായിരുന്നു. കോഴിക്കോട് പുതിയറ സ്വദേശിനി ഗ്രീഷ്‌മ ആണ് അപകടത്തിൽപ്പെട്ടത്.
സമീപത്ത് ഉണ്ടായിരുന്ന പ്രദേശവാസികളും കടുക്ക പറിക്കാനും എത്തിയവരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിനെയും ലൈഫ് ഗാർഡിനെയും വിവരമറിയിക്കുകയായിരുന്നു.
ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ യുവതിയെ കാപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജലിയേക്ക് കൊണ്ടുപോയി.
#girl #who #had #reached #Kappad #beach #her #friend #fell #into #sea #while #calling #accident
