#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി
Jan 20, 2025 04:35 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) മാരകമായ രാസ ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും ഏറുന്നു.

കുറ്റ്യാടിയിൽ എം.ഡി.എം.എ വാങ്ങാൻ എത്തിയ യുവാവിനെ നാട്ടുകാരുടെ കൂട്ടായ്മയായ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി.

കുറ്റ്യാടി അടുക്കത്ത് ഇന്നലെ രാത്രിയാണ് എം.ഡി.എം.എ വാങ്ങാൻ എത്തിയ നാദാപുരം ചെക്യാട് സ്വദേശി ഉടുമ്പന്റെവിട ആദർശിനെ നാട്ടുകാർ പിടികൂടി കുറ്റ്യാടി പോലീസിൽ ഏൽപ്പിച്ചത്.

ഇയാൾ നിന്ന സ്ഥലത്ത് നിന്ന് 4.7 ഗ്രാം എം.ഡി. എം.എ.യും പിടികൂടി. ഇന്നലെ രാത്രി അസമയത്ത് അടുക്കത്ത് റോഡരികിൽ നിൽക്കുകയായിരുന്ന ആദർശിനെ കണ്ട നാട്ടുകാരൻ ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരയംകോടനെ വിവരം അറിയിക്കുകയായിരുന്നു.

ആദർശിനെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അടുക്കത്ത് സ്വദേശി കോവുമ്മൽ ആഫ്രിദ് എന്നയാൾക്ക് പണം അയച്ചുകൊടുത്തതായും ഇതിൻറെ അടിസ്ഥാനത്തിൽ മറ്റൊരാൾ നൽകിയ ലൊക്കേഷനും ഫോട്ടോയും അനുസരിച്ചാണ് അടുക്കത്ത് എത്തി എം.ഡി.എം.എ പൊതി എടുത്ത തെന്നും ആദർശ് പറഞ്ഞു. തുടർന്ന് കുറ്റ്യാടി പോലീസ് എത്തി ആദർശിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കുറ്റ്യാടി നാദാപുരം മേഖലയിൽ മാരക മയക്കുമരുന്ന് ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ വഴിയാണ് വിതരണം നടത്തുന്നത്. 

ഇതര സംസ്ഥാനങ്ങളിൽ പഠിക്കാൻ പോയ വിദ്യാർത്ഥികളെ മയക്കുമരുന്ന് സംഘം ദുരുപയോഗം ചെയ്യുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആയിട്ടുമുണ്ട്.

#Chemical #intoxication #widespread #Locals #caught #youth #came #buy #drugs #Kuttiadi

Next TV

Related Stories
കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

Feb 6, 2025 08:58 PM

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാരോപിച്ച് നാട്ടുകാരും ടീച്ചർക്കെതിരെ...

Read More >>
നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

Feb 6, 2025 08:52 PM

നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ കായലോട്ട് താഴെ റോഡിൽ പാറച്ചാലിൽ കലുങ്കിനടിയിലായിരുന്നു ബോംബുകൾ...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

Feb 6, 2025 08:45 PM

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസിലേക്ക്...

Read More >>
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

Feb 6, 2025 08:24 PM

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം...

Read More >>
കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

Feb 6, 2025 07:53 PM

കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവാണ് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളിൽ നിന്നും എക്സൈസ്...

Read More >>
Top Stories