#founddeath | വിവാഹവേദിക്ക് സമീപം കത്തിക്കരിഞ്ഞ് കാർ, കാറിനുള്ളിൽ മരിച്ച നിലയിൽ വധുവിന്റെ കാമുകൻ, കേസ്

#founddeath | വിവാഹവേദിക്ക് സമീപം കത്തിക്കരിഞ്ഞ് കാർ, കാറിനുള്ളിൽ മരിച്ച നിലയിൽ വധുവിന്റെ കാമുകൻ, കേസ്
Jan 20, 2025 04:29 PM | By Athira V

നോയിഡ: ( www.truevisionnews.com) കാമുകിയുടെ വിവാഹ വേദിക്ക് പുറത്ത് കാറിനുള്ളിൽ തീ പിടിച്ച് കത്തിക്കരിഞ്ഞ നിലയിൽ 24കാരൻ. കിഴക്കൻ ദില്ലിയിലെ ഗാസിപൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

കാറിൽ തീ പടർന്ന് നിമിഷങ്ങൾക്കുള്ളിൽ സീറ്റിലിരുന്ന യുവാവിലേക്കും തീ പടരുകയായിരുന്നു. മാരുതി വാഗൺ ആർ കാറാണ് കത്തിനശിച്ചത്. നോയിഡ സ്വദേശിയായ ടാക്സി ഡ്രൈവ അനിൽ ആണ് കാറിനുള്ളിൽ തീ പടർന്ന് മരിച്ചത്.

പ്രണയിച്ച യുവതി മറ്റൊരാളുമായി വിവാഹം ചെയ്തതിലെ മനോവിഷമം മൂലം അനിൽ ജീവനൊടുക്കിയതാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. യുവാവ് പ്രണയത്തിലായിരുന്നു യുവതിയുമായുള്ള വിവാഹത്തിന് യുവതിയുടെ പിതാവ് സമ്മതിച്ചിരുന്നില്ല.

ഇതിന് പിന്നാലെ ശനിയാഴ്ച യുവതിയുടെ വിവാഹം നടന്നിരുന്നു. ഈ വിവാഹ വേദിക്ക് വെളിയിലാണ് അനിലുണ്ടായിരുന്ന കാറിൽ തീ പടർന്നത്. രാത്രി 11 മണിയോടെയാണ് കാർ തീ പിടിച്ച് കത്തിക്കരിഞ്ഞത്. സമീപത്തുണ്ടായിരുന്നവർ കാറിന്റെ ചില്ല് തകർത്ത് യുവാവിനെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ കത്തിക്കരിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹമുണ്ടായിരുന്നതെന്നാണ് കിഴക്കൻ ദില്ലി ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ദാനിയ വിശദമാക്കിയത്.

യുവാവിനെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കേസിലെ എല്ലാ ദുരൂഹതകളും നീക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കി.

പിതാവ് യുവാവുമായുള്ള ബന്ധത്തിന് എതിര് നിന്നതോടെ അനിലിന്റെ കാമുകി മറ്റൊരു വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഈ വിവാഹം നടന്നുകൊണ്ടിരിക്കെയാണ് വിവാഹവേദിക്ക് പുറത്ത് കാറിന് തീ പിടിച്ചത്.

#Car #burnt #near #wedding #venue #bride #boyfriend #found #dead #inside #car #case

Next TV

Related Stories
ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ 45-കാരന് വീണ്ടും ജീവന്‍റെ തുടിപ്പ്

Feb 12, 2025 01:23 PM

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ 45-കാരന് വീണ്ടും ജീവന്‍റെ തുടിപ്പ്

ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തിയപ്പോൾ ബിഷ്ടപ്പയുടെ ശരീരം അനങ്ങുന്നത് പോലെയും ശ്വസിക്കുന്നത് പോലെയും കുടുംബാംഗങ്ങള്‍ക്ക്...

Read More >>
12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ത​റ​ച്ചു​ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

Feb 12, 2025 12:43 PM

12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ത​റ​ച്ചു​ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ല്‍നി​ന്നു​ള്ള കു​ടും​ബ​ത്തി​ൽ അം​ഗ​മാ​യ ക​മാ​ൽ ഹു​സൈ​നാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്....

Read More >>
ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു;  ദൃശ്യങ്ങൾ പുറത്ത്

Feb 12, 2025 12:12 PM

ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു; ദൃശ്യങ്ങൾ പുറത്ത്

ലളിത്പൂരിലെ മെഡിക്കൽ കോളേജിൽ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കൾ പകുതിയോളം...

Read More >>
വ​സ്ത്രം കാ​ണാ​താ​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കത്തിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

Feb 12, 2025 11:15 AM

വ​സ്ത്രം കാ​ണാ​താ​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കത്തിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ഉ​ഡു​പ്പി ക​രാ​വ​ലി ജ​ങ്ഷ​ന് സ​മീ​പം ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ്...

Read More >>
സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി  സംഘർഷം; സഹപാഠിയുടെ അടിയേറ്റ്  ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Feb 11, 2025 10:13 PM

സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി സംഘർഷം; സഹപാഠിയുടെ അടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

നെഞ്ചിൽ ചവിട്ടേറ്റ കന്ദഗുരു ബസിന്റെ തറയിലിടിച്ച് വീഴുകയായിരുന്നു.അടിയേറ്റ് വീണ് ബോധരഹിതനായ കന്ദഗുരു സേലത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories

Entertainment News