പാലേരി : (truevisionnews.com) പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു. പാലേരി ന്യൂ മോര്‍വി ബെഡ് സെന്ററിന് സമീപം ഇന്ന് രാവിലെയാണ് അപകടം.

കൊയിലാണ്ടിയില്‍ നിന്നും കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
റോഡിന് വളവുള്ള ഭാഗത്ത് നിയന്ത്രണം വിട്ട വാഹനം നേരെ പോയി മറുഭാഗത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇലക്ടിക് പോസ്റ്റും സപ്പോര്‍ട്ടും തകര്‍ന്നു. ഇതോടെ പ്രദേശത്ത് വൈദ്യുത ബന്ധം നിലച്ചു.
കാറിലുണ്ടായിരുന്നവര്‍ക്ക് പരുക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവര്‍ മറ്റൊരു വാഹനത്തില്‍ കുറ്റ്യാടിയിലേക്ക് പോയി.
#electric #post #broken #after #car #hit #Paleri
