#rgkarrapemurdercase | ‘അപൂർവങ്ങളിൽ അപൂർവമല്ലെ’ന്ന് കോടതി; ആർജി കർ ബലാത്സം​ഗ കൊലപാതകം, സഞ്ജയ് റോയ്‌ക്ക് ജീവപര്യന്തം

#rgkarrapemurdercase | ‘അപൂർവങ്ങളിൽ അപൂർവമല്ലെ’ന്ന് കോടതി; ആർജി കർ ബലാത്സം​ഗ കൊലപാതകം, സഞ്ജയ് റോയ്‌ക്ക് ജീവപര്യന്തം
Jan 20, 2025 03:17 PM | By Athira V

കൊൽക്കത്ത: ( www.truevisionnews.com) കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്‍റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഒരുമണിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്.

തന്നെ കേസിൽ പെടുത്തിയതാണെന്ന് ആവർത്തിച്ച പ്രതി തന്നെ ഉപദ്രവിച്ചു എന്നും കോടതിയോട് പറഞ്ഞു. തന്നെ പൊലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവങ്ങൾ അപൂർവം ആയ കേസ് എന്നായിരുന്നു സിബിഐ അഭിഭാഷകന്‍റെ വാദം.

സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും വധശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി.

അതേ സമയം, വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാ​ഗം വാദിച്ചത്. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണം. അപൂ‍‍ർവങ്ങളിൽ അപൂ‍ർവമായ കേസല്ലെന്നും പ്രതിഭാ​ഗം വാദിച്ചു.

നിക്ക് മാറാനാകില്ല എന്നതിന് തെളിവില്ല. വധശിക്ഷയല്ലാതെ മറ്റ് ശിക്ഷകൾ പരിഗണിക്കണമെന്നും പ്രതി പറഞ്ഞു. വധശിക്ഷ നൽകണമെന്ന് ഡോക്ടറുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

#RGKar #rape #murder #SanjayRoy #gets #life #imprisonment

Next TV

Related Stories
നഴ്സിങ് വിദ്യാർത്ഥി അനാമികയുടെ ആത്മഹത്യ; പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

Feb 6, 2025 07:56 PM

നഴ്സിങ് വിദ്യാർത്ഥി അനാമികയുടെ ആത്മഹത്യ; പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

പെൺകുട്ടിയുടെ മരണത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്‌തതായി സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ...

Read More >>
നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അ​ഗ്നിബാധ; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Feb 6, 2025 05:35 PM

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അ​ഗ്നിബാധ; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൈമാറി. സംഭവത്തിൽ മാഗധി പൊലീസ്...

Read More >>
'അനധികൃത കുടിയേറ്റക്കാരെ വിലങ്ങു വയ്ക്കുന്നത് അമേരിക്കൻ സർക്കാർ നയമാ‌ണ്', യുഎസ് നടപടിയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി

Feb 6, 2025 03:03 PM

'അനധികൃത കുടിയേറ്റക്കാരെ വിലങ്ങു വയ്ക്കുന്നത് അമേരിക്കൻ സർക്കാർ നയമാ‌ണ്', യുഎസ് നടപടിയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി

യുഎസിന്റെ നാടുകടത്തൽ ആദ്യ സംഭവമല്ലെന്നും വർഷങ്ങളായി തുടരുന്ന അതേ വ്യവസ്ഥകൾ പ്രകാരമാണ് യുഎസ് നടപടിയെന്നും ജയശങ്കർ...

Read More >>
ഏഴ് വയസുകാരന്റെ മുറിവിന് തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ചു,  നഴ്സിനെ സസ്പെന്റ് ചെയ്ത് സർക്കാർ

Feb 6, 2025 02:29 PM

ഏഴ് വയസുകാരന്റെ മുറിവിന് തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ചു, നഴ്സിനെ സസ്പെന്റ് ചെയ്ത് സർക്കാർ

ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്....

Read More >>
ആൾക്കൂട്ടം പ്രകോപിപ്പിച്ചു; ജെസിബി മെഷീനുമായി കൊമ്പ് കോർത്ത് കാട്ടാന,  ഒരാൾക്കെതിരെ കേസ്

Feb 6, 2025 02:23 PM

ആൾക്കൂട്ടം പ്രകോപിപ്പിച്ചു; ജെസിബി മെഷീനുമായി കൊമ്പ് കോർത്ത് കാട്ടാന, ഒരാൾക്കെതിരെ കേസ്

അപൽചന്ദ് വനത്തിൽ നിന്ന് ഭക്ഷണം തേടി ആന ഇറങ്ങിയപ്പോഴായിരുന്നു സംഭവം....

Read More >>
Top Stories