തലശ്ശേരി: (truevisionnews.com) അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യൻ ഓഫ് ഇന്ത്യ കേരള ഘടകത്തിൻ്റെ ഒൻപതാമത് സ്റ്റേറ്റ് കോൺഫറൻസ് (AFPICON KERALA 2025) തലശ്ശേരിയിലെ പേൾ വ്യൂ ഹോട്ടലിൽ ജനുവരി 18,19 തീയതികളിiൽ നടന്നു.

ഞായറാഴ്ച നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എ. എഫ്. പി.ഐ. കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ. ഇന്ദു രാജീവ് അധ്യക്ഷത വഹിച്ചു.
യോഗം ബഹുമാനപ്പെട്ട കേരള നിയമ സഭ സ്പീക്കർ അഡ്വ. എ.ൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
കുടുംബ ഡോക്ടർ സംവിധാനത്തിൻ്റെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ പങ്കിട്ട അദ്ദേഹം ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ കുടുംബഡോക്ടറുടെ ആനുകാലിക പ്രാധാന്യം ഓർമ്മിപ്പിച്ചു. ഫാമിലി മെഡിസിൻ, എംബിബിഎസ് പഠന കരിക്കുലത്തിൻ്റെ അവിഭാജ്യ ഘടകം ആക്കി മാറ്റാൻ സ്പീക്കർ എന്ന നിലയിൽ ശ്രമിക്കണം എന്ന് യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ എ. എഫ്.പി.ഐ ദേശീയ വൈസ് പ്രസിഡൻ്റ് ഡോ. വന്ദന ബൂബ്ന എ.എഫ്.പി.ഐ ദേശീയ സെക്രട്ടറി ഡോ. രശ്മി എസ് കൈമൾ, ദേശീയ ട്രഷറർ ഡോ.സെറിൻ കുരിയാക്കോസ്, ചെയർമാൻ എമിരിറ്റസ് ഡോ. രമൻ കുമാർ,സംസ്ഥാന സെക്രട്ടറി ഡോ. കൈലാസ് പി, ഐ. എം. എ നിയുക്ത ദേശീയ വൈസ്പ്രസിഡന്റും മുൻ ഡയറക്ടർ ഹെൽത്ത് സർവീസും ആയ ഡോ. ആർ രമേശ് സംസാരിച്ചു.
കോൺഫറൻസ് ചെയർ പേഴ്സൺ ഡോ. പി. എം മൻസൂർ സ്വാഗതവും കോൺഫറൻസ് സെക്രട്ടറി ഡോ. പ്രശോഭ് നന്ദിയും പറഞ്ഞു.
സമ്മേളനത്തിൽ 2025-27 വർഷത്തെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. നദീം അബൂട്ടി(പ്രസിഡന്റ് ) ഡോ. പി. എം. മൻസൂർ (സെക്രട്ടറി ), ഡോ. പി. എം.ആനന്ദ് (ട്രഷറർ ), ഡോ. ജിഷ വിജയ്കുമാർ (വൈസ് പ്രസിഡന്റ് ), ഡോ. ജി. നിവേദിത(ജോയിന്റ് സെക്രട്ടറി ), ഡോ. ജോയിസ് ജോസഫ്, ഡോ. എസ്. പ്രശാന്ത്, ഡോ. ഐശ്വര്യ. വി. നമ്പൂതിരി ( എക്സിക്യൂട്ടീവ് അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.
#Ninth #State #Conference #AFPI #Kerala #State #Conference #held #Thalassery
