(truevisionnews.com) ബിഹാറിൽ ബോട്ട് മറിഞ്ഞ് മൂന്ന് വയസ്സുള്ള കുഞ്ഞുൾപ്പെടെ 3 പേർ മരിച്ചു.

5 പേരെ കാണാതായി. കതിഹാർ ജില്ലയിലെ ഗംഗയിൽ അംദാബാദിലെ ഗോലാഘട്ടിന് സമീപമാണ് ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. 15 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്.
അപകടത്തിൽ പവൻ കുമാർ, സുധീർ മണ്ഡൽ എന്നിവർ മരിച്ചു. രക്ഷാ പ്രവർത്തനത്തിലൂടെ അപകടത്തിൽ നിന്നും 7 പേരെ രക്ഷിക്കാനായതായി അധികൃതർ അറിയിച്ചു.
ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
അപകടത്തിൽ കാണാതായ 5 പേരെ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനം സ്കൂബാ ഡൈവേഴ്സിൻ്റെയും മുങ്ങൽ വിദഗ്ധരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ തുടരുകയാണ്.
അപകടത്തിൻ്റെ കാരണം ബോട്ടിൻ്റെ കാലപ്പഴക്കമോ, അതോ യന്ത്രത്തകരാറോ എന്നതു സംബന്ധിച്ച് കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് മനേഷ്കുമാർ മീണ പറഞ്ഞു.
#three #people #died #after #their #boat #capsized #Bihar.
