#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ
Jan 20, 2025 10:47 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. കൂടെയാരുമില്ലെന്നാണ് നിഗമനം. കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം.

2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

ശരണ്യ തന്റെ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്‍ എന്ന കുട്ടിയുടെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നായിരുന്നു കണ്ടെത്തിയത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും.

എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അവര്‍ കുറ്റം സമ്മതിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

#Kannur #child #killed #hitting #his #head #throwing #him #into #sea #accused #mother #poisoned

Next TV

Related Stories
അബൂദബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 12 മണിക്കൂർ വൈകി; തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം

Feb 6, 2025 10:00 PM

അബൂദബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 12 മണിക്കൂർ വൈകി; തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം

യാത്രക്കായി എത്തിയവർ വിമാനത്താവളത്തിൽ ഒരു രാത്രിമുഴുവൻ എങ്ങനെയാണ് കഴിയേണ്ടത് എന്നാണ് യാത്രക്കാർ ചോദിക്കുന്നത്....

Read More >>
കോഴിക്കോട് പീഢന ശ്രമത്തിനിടെ പെൺകുട്ടി താഴേക്ക് ചാടിയ സംഭവം; ഒന്നാം പ്രതി വാട്സാപ്പിൽ അയച്ച സന്ദേശം പുറത്ത്

Feb 6, 2025 09:58 PM

കോഴിക്കോട് പീഢന ശ്രമത്തിനിടെ പെൺകുട്ടി താഴേക്ക് ചാടിയ സംഭവം; ഒന്നാം പ്രതി വാട്സാപ്പിൽ അയച്ച സന്ദേശം പുറത്ത്

യുവതിയോട് പ്രതി മുൻപും മോശമായി പെരുമാറിയെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ....

Read More >>
സോഷ്യൽ മീഡിയ വഴി ലഹരി വിൽപ്പന, യുവാക്കൾ പിടിയിൽ

Feb 6, 2025 09:53 PM

സോഷ്യൽ മീഡിയ വഴി ലഹരി വിൽപ്പന, യുവാക്കൾ പിടിയിൽ

ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Feb 6, 2025 09:50 PM

കോഴിക്കോട് താമരശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ബുധനാഴ്ച രാത്രി 11.30 ഓടെ കോരങ്ങാട് - പുല്ലാഞ്ഞിമേട് റോഡില്‍ ആറ്റുസ്ഥലമുക്കില്‍ വെച്ചാണ് സംഭവം. ഇയാളില്‍ നിന്ന് 10.14 ഗ്രാം എംഡിഎംഎ...

Read More >>
വയനാട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Feb 6, 2025 09:16 PM

വയനാട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുമെന്ന് വനംവകുപ്പ്...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

Feb 6, 2025 08:58 PM

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാരോപിച്ച് നാട്ടുകാരും ടീച്ചർക്കെതിരെ...

Read More >>
Top Stories