#accident | നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

#accident |  നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം
Jan 20, 2025 10:22 AM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) കേച്ചേരി മണലിയിൽ നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം.

ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് പരിക്കേറ്റു. മണലി സ്വദേശി ചുങ്കത്ത് വീട്ടിൽ ഷാജുവിന്‍റെ മകൻ എബിനാണ്(27) മരിച്ചത്. മണലി സ്വദേശികളായ വിമല്‍(22), ഡിബിന്‍(22) എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 11:30 യോടെ മണലി തണ്ടിലം റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുന്ന എബിന്‍റെ മൃതദേഹം സംസ്കരിക്കും.

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

#outof #control #car #rammed #electric #post #wall #house #young #man #met #tragic #end

Next TV

Related Stories
കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

Feb 6, 2025 08:58 PM

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാരോപിച്ച് നാട്ടുകാരും ടീച്ചർക്കെതിരെ...

Read More >>
നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

Feb 6, 2025 08:52 PM

നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ കായലോട്ട് താഴെ റോഡിൽ പാറച്ചാലിൽ കലുങ്കിനടിയിലായിരുന്നു ബോംബുകൾ...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

Feb 6, 2025 08:45 PM

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസിലേക്ക്...

Read More >>
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

Feb 6, 2025 08:24 PM

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം...

Read More >>
കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

Feb 6, 2025 07:53 PM

കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവാണ് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളിൽ നിന്നും എക്സൈസ്...

Read More >>
Top Stories