കോഴിക്കോട് : ( www.truevisionnews.com ) നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് പോവുകയായിരുന്ന ഡീസൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ജിഎസ്ടി ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ.

കോഴിക്കോട് പൂനൂർ സ്വദേശി പുതിയമ്പ്ര വീട്ടിൽ എൻ.പി.ഷുഹൈബിനെയാണ് (40) എടച്ചേരി പോലീസ് ഇൻസ്പെക്ടർ ടി.കെ.ഷിജു അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ താമരശ്ശേരിയിൽ നിന്നാണ് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്.
കഴിഞ്ഞ സപ്തംബറിൽ പെരിങ്ങത്തൂർ കരിയാടാണ് കേസിനാസ്പദമായ സംഭവം. കെഎൽ 57 എൻ 5430 നമ്പർ വാഹനത്തിൽ നികുതി വെട്ടിച്ച് 2000 ലിറ്റർ ഡീസൽ കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനം കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.
അമിത വേഗതയിൽ എത്തിയ വാഹനം ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഇടിപ്പിച്ച് ഓടിച്ച് പോവുകയായിരുന്നു.
ഡീസൽ കടത്തുന്ന ലോറിക്ക് മുന്നിലുണ്ടായിരുന്ന കെഎൽ 12-9487 നമ്പർ കാർ റോഡിന് കുറുകെ നിർത്തി മാർഗതടസം സൃഷ്ടിച്ച് ജിഎസ്ടി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്തുകയും ചെയ്തതായാണ് കേസ്.
#Smuggling #diesel #tax #evasion #suspect #who #escaped #after #attacking #officials #custody #Edachery #police
