#death | പൂർവവിദ്യാർഥി സംഗമത്തിൽ പ്രസംഗിക്കവേ മുൻ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

#death |  പൂർവവിദ്യാർഥി സംഗമത്തിൽ പ്രസംഗിക്കവേ മുൻ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
Jan 20, 2025 10:05 AM | By Athira V

മലപ്പുറം: ( www.truevisionnews.com ) പൂർവവിദ്യാർഥി സംഗമത്തിൽ ശിഷ്യരുടെ ആദരമേറ്റുവാങ്ങിയശേഷം പ്രസംഗിക്കവേ, അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരിൽ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ (90)ആണ് മരിച്ചത്.

കാലിക്കറ്റ് സർവകലാശാലാ കാമ്പസ് ഗവ. ഹൈസ്കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച് (1975) വിദ്യാർഥികൾ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവർണജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം.

ആദ്യബാച്ചിലെ 16 അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്.

വിദ്യാർഥികളുടെ ഉപഹാരം ഡോ. ആർസുവിൽനിന്ന് ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടിപ്രസംഗത്തിനിടെ അവറാന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന ചില ആരോഗ്യ പ്രവർത്തകർ പ്രഥമശുശ്രൂഷ നൽകി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആറ്റിങ്ങൽ, വിതുര, കാരന്തൂർ, കാരപ്പറമ്പ്, യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങി ഒട്ടേറെ ഹൈസ്കൂളുകളിൽ ജോലിചെയ്ത അദ്ദേഹം 1988-ൽ ചേളാരി ഗവ. ഹൈസ്കൂളിൽനിന്ന് പ്രഥമാധ്യാപകനായി വിരമിച്ചു.പ്രഗല്‌ഭനായ മാത്തമാറ്റിക്സ് അധ്യാപകനെന്ന നിലയിൽ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്.

ഭാര്യമാർ: ആസ്യ (ചേറൂർ), ഡി. സുഹ്റ (കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ).

മക്കൾ: ഡോ. അർഷദ് (ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), അനീസ് (സോഫ്‌റ്റ്‌വേർ എൻജിനിയർ, ബെംഗളൂരു), റസിയ (റിട്ട. അധ്യാപിക, പുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ), ഷഹീദ (മാനേജർ, എം.എസ്.എസ്. കനിവ് സ്പെഷ്യൽ സ്കൂൾ, ഫാറൂഖ് കോളേജ്).

മരുമക്കൾ: പ്രൊഫ. എ.പി. അബ്ദുൽ വഹാബ് (നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്‌), എം.എ. സലിം (മാനേജിങ്‌ ഡയറക്ടർ, ഡി.എൽ.ഐ. സിസ്റ്റംസ്), ഡോ. മുഹ്സിന (ചെന്നൈ), ഡോ. ഷീബ (ബെംഗളൂരു).

സഹോദരങ്ങൾ: എം. മുഹമ്മദ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, മൊറയൂർ), പരേതരായ മണ്ണിശ്ശേരി കുഞ്ഞാലൻ ഹാജി (മൊറയൂർ), എം. ബിയ്യക്കുട്ടി (കിഴിശ്ശേരി പാലക്കാട്). കബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന്‌ പാണമ്പ്ര ജുമഅത്ത് പള്ളി കബറിസ്താനിൽ.



#former #teacher #collapsed #died #while #speaking #alumni #reunion

Next TV

Related Stories
വയനാട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Feb 6, 2025 09:16 PM

വയനാട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുമെന്ന് വനംവകുപ്പ്...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

Feb 6, 2025 08:58 PM

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാരോപിച്ച് നാട്ടുകാരും ടീച്ചർക്കെതിരെ...

Read More >>
നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

Feb 6, 2025 08:52 PM

നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ കായലോട്ട് താഴെ റോഡിൽ പാറച്ചാലിൽ കലുങ്കിനടിയിലായിരുന്നു ബോംബുകൾ...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

Feb 6, 2025 08:45 PM

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസിലേക്ക്...

Read More >>
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

Feb 6, 2025 08:24 PM

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം...

Read More >>
Top Stories