#stabbed | ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരൻ, കുതറി മാറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷ

#stabbed | ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരൻ, കുതറി മാറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷ
Jan 20, 2025 08:29 AM | By Jain Rosviya

തിരുവനന്തപുരം : പൊലീസുകാരനായ ഭർത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.

മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനുമായ രാഹുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

പരിക്കേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിനാണ് വെട്ടേറ്റത്. വെട്ടുന്ന സമയം കുതറി മാറിയതിനാല്‍ ചെറിയ രീതിയില്‍ ഉള്ള പരിക്കോടെ പ്രിയ രക്ഷപ്പെട്ടു.

പതിവായി ആക്രമണം നടത്താറുള്ള രാഹുൽ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതിപ്പെട്ടിരുന്നു.

വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിനായുള്ള ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ ശനിയാഴ്ച പ്രിയയെ വീട്ടിനുള്ളില്‍വച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ പ്രിയ നെയ്യാറ്റിന്‍കര ഡി വൈ എസ് പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി മാരായമുട്ടം പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.

മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാഹുല്‍ ബാബുവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും സ്‌റ്റേഷനില്‍ ഹാജരായില്ലെന്നാണ് വിവരം.

#policeman #tried #stabbed #wife #slitting #throat

Next TV

Related Stories
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

Feb 6, 2025 08:45 PM

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസിലേക്ക്...

Read More >>
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

Feb 6, 2025 08:24 PM

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം...

Read More >>
കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

Feb 6, 2025 07:53 PM

കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവാണ് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളിൽ നിന്നും എക്സൈസ്...

Read More >>
കോഴിക്കോട് വടകരയിൽ നേർച്ച ഭക്ഷണത്തിൽ നിന്നും ഇരുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Feb 6, 2025 07:40 PM

കോഴിക്കോട് വടകരയിൽ നേർച്ച ഭക്ഷണത്തിൽ നിന്നും ഇരുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

തോടന്നൂരിലെ മദ്രസയിൽ എത്തിയ കുട്ടികൾക്കാണ് അസ്വസ്ഥത...

Read More >>
Top Stories