Jan 20, 2025 07:35 AM

തിരുവനന്തപുരം: (truevisionnews.com) പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് പുനരാരംഭിക്കും.

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് അന്തിമോപചാരം അർപ്പിച്ച് സഭ ഇന്ന് പിരിയും. നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച നാളെ ആരംഭിക്കും.

സംസ്ഥാനത്തെ സഹായിക്കാത്ത കേന്ദ്രസർക്കാരിനെതിരെ കാര്യമായ വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ലാത്തത് പ്രതിപക്ഷം സഭയിൽ ഉയർത്തും.

പാലക്കാട് ബ്രൂവറി അനുവദിച്ചത്, വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യ, പി.വി അൻവറിന്‍റെ രാജി, പെരിയാ കേസ് വിധി, വന നിയമഭേദഗതിയിലെ സർക്കാരിന്‍റെ പിന്മാറ്റം അടക്കമുള്ള വിഷയങ്ങൾ നാളെ മുതൽ സഭയിൽ വലിയ ചർച്ചയാകും.

ഫെബ്രുവരി ഏഴിനാണ് ഈ വർഷത്തെ ബജറ്റ് അവതരണം

#Kerala #Assembly #session #resume #today #year #budget #presentation #February #seventh

Next TV

Top Stories