#trainaccident | മൂന്ന് പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്; തട്ടിയത് കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിൻ, ആത്മഹത്യയെന്ന് പൊലീസ്

#trainaccident | മൂന്ന് പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്; തട്ടിയത് കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിൻ, ആത്മഹത്യയെന്ന് പൊലീസ്
Jan 19, 2025 10:00 PM | By Athira V

തൃശൂർ: ( www.truevisionnews.com ) തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . അപകടത്തിൽ ഒരാൾ മരിച്ചിരുന്നു . ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്.

മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിലവിൽ തെരച്ചിൽ അവസാനിപ്പിച്ചു.

രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് തട്ടിയത്. ചെറുതിരുത്തിയിൽ വെച്ച് മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് ആണ് അറിയിച്ചിരുന്നു.

രണ്ടു പുരുഷൻമാരേയും ഒരു സ്ത്രീയേയുമാണ് ട്രെയിൻ തട്ടിയതെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഇതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഒരു പുരുഷൻ്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ട്രെയിൻ ഒരാളെ മാത്രമാണ് തട്ടിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ചെറുതുരുത്തി സ്വദേശി മാത്രമാണ് മരിച്ചതെന്ന് കണ്ടെത്തി. അതേസമയം, ഇയാൾ ട്രാക്കിന് സമീപം ഓട്ടോ നിർത്തി ട്രെയിനിന് മുമ്പിൽ ചാടിയതാണെന്നാണ് പൊലീസ് നിഗമനം.

കൂടെ രണ്ടു പേരുണ്ടെന്ന ലോക്കോ പൈലറ്റിന്റെ നിർദ്ദേശത്തിൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും രണ്ടു കിലോമീറ്ററോളം തിരഞ്ഞെങ്കിലും മറ്റു രണ്ടു പേരെ കണ്ടെത്താനായില്ല. ലോക്കോ പൈലറ്റ് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെ കണ്ടതാകാമെന്ന് പൊലീസ് പറയുന്നു.

തുടർന്ന് തെരച്ചിൽ അവസാനിപ്പിച്ചു. ചെറുതുരുത്തി തഴപ്ര തെക്കേക്കരമേൽ വീട്ടിൽ രാമൻ്റെ മകനാണ് മരിച്ച രവീന്ദ്രൻ എന്ന രവി. വെട്ടിക്കാട്ടിരിയിൽ ഓട്ടോ ഡ്രൈവറും ചെത്തു തൊഴിലാളിയുമാണ്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.


#train #accident #one #died #searching #cheruthiruthy #thrissur

Next TV

Related Stories
സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

Feb 12, 2025 01:08 PM

സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

പിന്നീടു സ്കൂട്ടർ തടഞ്ഞു നടപടിയെടുക്കുകയായിരുന്നു. അസിസ്റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ട‌ർമാരായ ദീപു പോൾ എസ് സജീഷ് എന്നിവരുടെ...

Read More >>
'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

Feb 12, 2025 12:59 PM

'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോസ്ഥനേയും വനം മന്ത്രിയെയും വിലസാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണി...

Read More >>
വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

Feb 12, 2025 12:54 PM

വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

പ്രവാസിയായ പ്രതി തുടർന്ന് വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും 2024 ലും ഈ വീട്ടിൽ വച്ച്...

Read More >>
മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

Feb 12, 2025 12:40 PM

മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളോ​ടാ​ണ് സ​ജി​ത്ത് കൈ​ക്കൂ​ലി...

Read More >>
പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Feb 12, 2025 12:28 PM

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്....

Read More >>
Top Stories










Entertainment News