#arrest | മുത്തങ്ങ അതിർത്തിയിലൂടെ ബസിൽ മയക്കുമരുന്ന് കടത്തിന് ശ്രമം; വയനാട് സ്വദേശിയായ യുവാവ് പിടിയിൽ

#arrest | മുത്തങ്ങ അതിർത്തിയിലൂടെ ബസിൽ മയക്കുമരുന്ന് കടത്തിന് ശ്രമം; വയനാട് സ്വദേശിയായ യുവാവ് പിടിയിൽ
Jan 19, 2025 09:05 PM | By Athira V

മാനന്തവാടി: ( www.truevisionnews.com) മുത്തങ്ങയിൽ മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് പിടികൂടി. മാനന്തവാടി അഞ്ചുകുന്ന് സ്വദേശി മുഹമ്മദ് റാഫി.എൻ നെയാണ് 14.611 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്.

കേരള - കർണ്ണാടക അതിർത്തിയിൽ മുത്തങ്ങ ബോർഡർ ക്യാമ്പ് ഷെഡ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ മയക്കുമരുന്നുമായി വന്ന ഇയാൾ പിടിയിലായത്.

വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്ടർ രാധകൃഷണൻ പി.ജിയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫീസർ സാബു.സി.ഡി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശശികുമാർ പി.എൻ, അൻവർ സി, ഷിനോജ് എം.ജെ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യ ഭായി ടി.പി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

നെയ്യാറ്റിൻകരയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കോട്ടുക്കോണം എള്ളുവിള സ്വദേശിയായ അലനാണ് (19 വയസ്) അറസ്റ്റിലായത്.

ഇയാളുടെ ഒപ്പമുണ്ടായിരുന്ന ബിജിൻ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ബിജിനെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ(ഗ്രേഡ്) റെജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ,അലക്സ്‌ എന്നിവരും ഉണ്ടായിരുന്നു.

#Attempted #drug #smuggling #bus #through #Muthanga #border #youth #Wayanad #arrested

Next TV

Related Stories
'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

Feb 12, 2025 12:59 PM

'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോസ്ഥനേയും വനം മന്ത്രിയെയും വിലസാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണി...

Read More >>
വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

Feb 12, 2025 12:54 PM

വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

പ്രവാസിയായ പ്രതി തുടർന്ന് വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും 2024 ലും ഈ വീട്ടിൽ വച്ച്...

Read More >>
മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

Feb 12, 2025 12:40 PM

മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളോ​ടാ​ണ് സ​ജി​ത്ത് കൈ​ക്കൂ​ലി...

Read More >>
പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Feb 12, 2025 12:28 PM

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്....

Read More >>
 'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

Feb 12, 2025 12:18 PM

'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം...

Read More >>
Top Stories