#subaidamurder | കോഴിക്കോട്ടെ സുബൈദയുടെ കൊലപാതകം; മൃതദേഹം സംസ്കരിച്ചു, പ്രതി റിമാൻഡിൽ

#subaidamurder |   കോഴിക്കോട്ടെ സുബൈദയുടെ കൊലപാതകം; മൃതദേഹം സംസ്കരിച്ചു, പ്രതി റിമാൻഡിൽ
Jan 19, 2025 08:01 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) താമരശ്ശേരിയിൽ മകൻ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു.

അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകുന്നേരമാണ് സംസ്കാരം നടന്നത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.

കഴിഞ്ഞ രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി.

പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു.

പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി.

അവിടെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കി. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്.

ആശിഖിനെ താമരശ്ശേരി താലൂക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് ഡിപ്പാർട്മെന്റിലും എത്തിച്ചു വൈദ്യ പരിശോധന നടത്തി. മജിഷ്ടറേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#body #Subaida #resident #who #murdered #her #son #Thamarassery #cremated.

Next TV

Related Stories
വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

Feb 14, 2025 07:09 PM

വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക്...

Read More >>
ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

Feb 14, 2025 07:05 PM

ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ്...

Read More >>
ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

Feb 14, 2025 06:01 PM

ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു...

Read More >>
70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

Feb 14, 2025 05:19 PM

70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ...

Read More >>
പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

Feb 14, 2025 05:07 PM

പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ...

Read More >>
Top Stories