#chickenlorry | 'എടുത്തോ ഓടിക്കോ..., ഇതിപ്പോ കോളടിച്ചല്ലോ..! ', മറിഞ്ഞ ലോറിയിൽ നിന്ന് കോഴിയെ കൊണ്ടുപോയി നാട്ടുകാർ

#chickenlorry | 'എടുത്തോ ഓടിക്കോ..., ഇതിപ്പോ കോളടിച്ചല്ലോ..! ', മറിഞ്ഞ ലോറിയിൽ നിന്ന് കോഴിയെ കൊണ്ടുപോയി നാട്ടുകാർ
Jan 19, 2025 04:10 PM | By Athira V

കോട്ടയം: ( www.truevisionnews.com) കോട്ടയം നാഗമ്പടത്ത് കോഴി ലോറി മറിഞ്ഞു. നാട്ടുകാർക്ക് കോളടിച്ചു. ഞായറാഴ്ച രാവിലെയാണ് കോഴി ലോറി മറിഞ്ഞത്. ചെറിയ മഴയുള്ള സമയത്താണ് നാഗമ്പടം എച്ച് എച്ച് മൌണ്ടിൽ അപകടമുണ്ടായത്.

മൂവാറ്റുപുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറിയിൽ നിന്ന് താഴെ വീണ ചത്ത കോഴികളെ റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്നു.

മഴയാണെന്നത് വകവയ്ക്കാതെ പിന്നാലെ നാട്ടുകാർ ഇവിടെ എത്തി ലോറിയിൽ നിന്ന് വീണു ചത്ത കോഴികളെ കൊണ്ടുപോവുകയായിരുന്നു.

ബൈക്ക്, സ്കൂട്ടർ, ഓട്ടോ, കാറ്, ജീപ്പ് ഒക്കെയായി എത്തിയായിരുന്നു കോഴികളെ കൊണ്ട് പോയത്. കാറിന്റെ ഡിക്കിയിലേക്ക് ചാക്കിൽ കോഴികളെ നിറയ്ക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പെട്ടന്ന് സംഭവം അറിഞ്ഞെത്തിയവർ പിന്നെ കവറും ചാക്കുമൊന്നും സംഘടിപ്പിക്കാനും നിന്നില്ല.

കയ്യിലൊതുങ്ങുന്നതുമായി കാൽ നടയായി പോയവരും ആർത്തു പെയ്യുന്ന മഴയിൽ കോഴികളെ ചാക്കിൽ കെട്ടി തലയിൽ വച്ചും പോവുന്ന കോട്ടയത്തുകാരുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.

എന്തായാലും ചത്ത കോഴികൾ ചീഞ്ഞ് അഴുകിയുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും നഗരസഭക്കാർക്ക് വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം നാട്ടുകാർ ഭംഗിയായി പരിഹരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

#chickenlorry #met #accident #kottayam #locals #collect #dead #chickens #huge #quatities

Next TV

Related Stories
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

Feb 11, 2025 10:27 AM

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്....

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച്  അപകടം;  ഗൃഹനാഥൻ മരിച്ചു

Feb 11, 2025 10:21 AM

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥൻ മരിച്ചു

വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് എതിരെ വന്നിരുന്ന ബൈക്കിൽ...

Read More >>
പരിപാടിക്കിടെ മന്ത്രിയുടെ തലയില്‍ കണ്ണിമാങ്ങ വീണു, ഉടനെ വാസുകി ഐഎസിന് കൈമാറി; ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനം

Feb 11, 2025 09:52 AM

പരിപാടിക്കിടെ മന്ത്രിയുടെ തലയില്‍ കണ്ണിമാങ്ങ വീണു, ഉടനെ വാസുകി ഐഎസിന് കൈമാറി; ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനം

ഈ രംഗം ചിത്രീകരിച്ച കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ അഭിനന്ദിച്ചിരിക്കുകയാണ്...

Read More >>
മാനുവിന്റെ ഭാര്യയെ കാണാനില്ല, മൃതദേഹത്തിനടുത്ത് നിന്നും ഷാൾ കിട്ടി, നൂൽപ്പുഴയിലെ കാട്ടാന ആക്രമണം, പ്രതിഷേധിച്ച് നാട്ടുകാര്‍

Feb 11, 2025 09:30 AM

മാനുവിന്റെ ഭാര്യയെ കാണാനില്ല, മൃതദേഹത്തിനടുത്ത് നിന്നും ഷാൾ കിട്ടി, നൂൽപ്പുഴയിലെ കാട്ടാന ആക്രമണം, പ്രതിഷേധിച്ച് നാട്ടുകാര്‍

വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ്...

Read More >>
വിവാഹവാഗ്ദാനം, സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പീഡനകേസിൽ കോഴിക്കോട് സ്വദേശിയായ 38കാരൻ പിടിയിൽ

Feb 11, 2025 09:20 AM

വിവാഹവാഗ്ദാനം, സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പീഡനകേസിൽ കോഴിക്കോട് സ്വദേശിയായ 38കാരൻ പിടിയിൽ

മദ്യപിച്ച് വാഹനമോടിക്കൽ, പൊലീസുകാരെ ആക്രമിക്കൽ, അടിപിടി തുടങ്ങി വിവിധ വകുപ്പുകളിൽ മറ്റ് പത്തിലേറെ കേസുകളും ജിതിന്റെ പേരിൽ കുന്നമംഗലം, മാവൂർ...

Read More >>
'പെണ്ണ്, ആദിവാസി എന്നൊക്കെ പറയാന്‍ ഇവര്‍ ആരാണ് ? '; സിപിഐഎം നേതാവിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പനമരം പഞ്ചായത്ത് പ്രസിഡന്റ്

Feb 11, 2025 09:03 AM

'പെണ്ണ്, ആദിവാസി എന്നൊക്കെ പറയാന്‍ ഇവര്‍ ആരാണ് ? '; സിപിഐഎം നേതാവിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പനമരം പഞ്ചായത്ത് പ്രസിഡന്റ്

പനമരത്ത് മുസ്ലിം ലീഗ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമർശത്തിലാണ്...

Read More >>
Top Stories