പത്തനംതിട്ട: (truevisionnews.com) ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.

തിരുവല്ല-കുമ്പഴ റോഡിൽ വാര്യാപുരം ചിറക്കാല ജങ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം .
ചിറക്കാല റേഷൻ പടിയിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആലപ്പുഴ റജിസ്ട്രേഷനിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിളാണ് അപകടത്തിൽപെട്ടത്. പമ്പാ ഫാസ്റ്റുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ബസിനടിയിൽ അകപ്പെടുകയായിരുന്നു.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
#Bike #rider #dies #after #bike #collides #with #KSRTC #bus
