കൊച്ചി: (truevisionnews.com) ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിതു സ്ഥിരം ശല്യക്കാരനാണെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് റിതുവിനെതിരെയുള്ള ആരോപണം.
പ്രതി റിതു പരിസവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്ന് നേരത്തെ നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു.
അയല്‍പക്കത്തെ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുകയും രാത്രി സുഹൃത്തുക്കള്‍ വഴി ഫോണില്‍ വിളിച്ചു ശല്യം ചെയ്യുകയും പതിവായിരുന്നു.
ഒളിഞ്ഞു നോട്ടവും അശ്ലീലം പറയലും ഉണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. കൊല്ലപ്പെട്ട വിനീഷയെ റിതുവിന്റെ സുഹൃത്തുക്കളുടെ പേര് ചേര്‍ത്ത് പറഞ്ഞിരുന്നു. ഇത് ജിതിന്‍ ചോദ്യം ചെയ്തിരുന്നു.
മാത്രവുമല്ല, കൊലപാതകത്തിന് പിന്നാലെ സിഗരറ്റ് കത്തിച്ച് ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച് റിതു പോകുകയായിരുന്നു. പോകുന്ന വഴി നാല് പേരെ താന്‍ കൊലപ്പെടുത്തിയെന്നും ഇയാള്‍ പറഞ്ഞിരുന്നു.
അതേസമയം ചികിത്സയിലുള്ള ജിതിന്റെ നില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയ വിജയം ആയോ എന്നറിയാന്‍ 48 മണിക്കൂര്‍ കഴിയണം. ഇന്നലെ ഉച്ചയ്ക്കാണ് ശസ്ത്രക്രിയ നടന്നത്. ജിതിന്‍ ഇപ്പോഴും ന്യൂറോ സര്‍ജിക്കല്‍ ഐസിയുവില്‍ തുടരുകയാണ്.
#Women #will #be #called #through #window #harassed #peeped #Rithu #constant #bully
