കോഴിക്കോട് : (truevisionnews.com) റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൽ അന്വേഷണ സംഘത്തിനെതിരെ മാമിയുടെ ഡ്രൈവർ രജിത് കുമാർ നൽകിയ പരാതി തള്ളി.

എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് എതിരെയുള്ള പരാതിയാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി തള്ളിയത്.
പരാതി നൽകിയെങ്കിലും തുടർച്ചയായി സിറ്റിങ്ങുകളിൽ ഹാജരാകാത്തതിനെ തുടർന്നാണു തള്ളിയത്. അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ചായിരുന്നു രജിത്തിന്റെ പരാതി.
തലക്കുളത്തൂരില്‍നിന്ന് മാമിയെ കാണാതാകുന്ന ദിവസം മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം രജിത്തും അതേ സ്ഥലത്താണ് ഉണ്ടായിരുന്നത്.
എന്നാല്‍, അന്നേ ദിവസം താന്‍ പുറക്കാട്ടിരിയിലും അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വീട്ടിലുമാണു പോയതെന്നാണു തുടക്കം മുതലേ രജിത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്ന അനുമാനം.
ഇതേ നിഗമനങ്ങളിലായിരുന്നു നേരത്തേ കേസന്വേഷിച്ച നടക്കാവ് പൊലീസും മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരും.
അന്വേഷണത്തിന്റെ തുടക്കത്തില്‍ നടക്കാവ് പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ രജിത് കുമാര്‍ ഈ നടപടി ചോദ്യം ചെയ്തുകൊണ്ടു ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, കേസിന്റെ അന്വേഷണഘട്ടത്തില്‍ പൊലീസ് ചോദ്യംചെയ്യുന്നതിനെ വിലക്കാന്‍ കഴിയില്ലെന്നും നിയമാനുസൃതമായ രീതിയിലുള്ള നടപടിക്രമങ്ങളോട് സഹകരിക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്.
#Mami #Disappearance #Case #Investigating #team #mental #torture #dismisses #driver's #complaint #against #ADGP
