ശ്രീകണ്ഠാപുരം: (truevisionnews.com) കണ്ണൂർ ശ്രീകണ്ഠാപുരത്ത് കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു.

കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്.
ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു.
ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു.
#68year #old #man #suffered #burns #after #his #keypad #phone #exploded #Kannur.
