#BinoyVishwam | റോഡില്‍ സ്റ്റേജ് കെട്ടി; പ്രവര്‍ത്തകരെ പരസ്യമായി ശകാരിച്ച് ബിനോയ് വിശ്വം

#BinoyVishwam | റോഡില്‍ സ്റ്റേജ് കെട്ടി; പ്രവര്‍ത്തകരെ പരസ്യമായി ശകാരിച്ച് ബിനോയ് വിശ്വം
Jan 17, 2025 03:16 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) എഐടിയുസി സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

പാര്‍ട്ടി സെക്രട്ടറിയുടെ എതിര്പ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ സ്റ്റേജ് അഴിച്ച് മാറ്റി.

രണ്ട് ലോറികൾ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. കാര്യങ്ങൾ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും അതുകൊണ്ടാണ് സ്റ്റേജ് അഴിച്ച് മാറ്റിയതെന്നുമാണ് പിന്നീട് ബിനോയ് വിശ്വം പ്രതികരിച്ചത്.

തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ എഐടിയുസി പ്രതിഷേധം.

നേരത്തെ ജോയിന്‍റ് കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് സമരം നടത്തിയതിന് ഹൈക്കോടതി ബിനോയ് വിശ്വം അടക്കം നേതാക്കളെ വിളിപ്പിച്ചിരുന്നു.

പാളയം ഏര്യാ സമ്മേളനത്തിനറെ ഭാഗമായി പൊതുനിരത്തിൽ പന്തൽ കെട്ടിയതിന്‍റെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേയും കോടതി വിളിപ്പിച്ചിട്ടുണ്ട്.

ഇതിന്‍റെ പശ്താത്തലത്തിൽ കൂടിയാണ് ബിനോയ് വിശ്വത്തിന്‍റെ ക്ഷോഭം.

#stage #built #road #BinoyVishwam #scolds #activists #public

Next TV

Related Stories
 കണ്ണൂരിൽ  പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവം; ആര്‍.സി ഉടമക്കെതിരെ കേസ്

Feb 12, 2025 01:44 PM

കണ്ണൂരിൽ പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവം; ആര്‍.സി ഉടമക്കെതിരെ കേസ്

ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. 55,000 രൂപയാണ് പോലീസ് ഈ കേസില്‍ പിഴയായി...

Read More >>
സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

Feb 12, 2025 01:08 PM

സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

പിന്നീടു സ്കൂട്ടർ തടഞ്ഞു നടപടിയെടുക്കുകയായിരുന്നു. അസിസ്റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ട‌ർമാരായ ദീപു പോൾ എസ് സജീഷ് എന്നിവരുടെ...

Read More >>
'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

Feb 12, 2025 12:59 PM

'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോസ്ഥനേയും വനം മന്ത്രിയെയും വിലസാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണി...

Read More >>
വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

Feb 12, 2025 12:54 PM

വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

പ്രവാസിയായ പ്രതി തുടർന്ന് വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും 2024 ലും ഈ വീട്ടിൽ വച്ച്...

Read More >>
മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

Feb 12, 2025 12:40 PM

മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളോ​ടാ​ണ് സ​ജി​ത്ത് കൈ​ക്കൂ​ലി...

Read More >>
Top Stories

Entertainment News