#fire | 18 കൊല്ലമായി തളര്‍ന്നുകിടക്കുന്ന യുവാവ് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു

#fire | 18 കൊല്ലമായി തളര്‍ന്നുകിടക്കുന്ന യുവാവ് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു
Jan 17, 2025 02:08 PM | By VIPIN P V

മലമ്പുഴ: ( www.truevisionnews.com) പാലക്കാട്ട് യുവാവ് വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. മലമ്പുഴ നാലാം വാര്‍ഡില്‍ മനക്കല്‍ക്കാട് പവിത്രം വീട്ടില്‍ പ്രസാദ് (43) ആണ് മരിച്ചത്.

18 വര്‍ഷം മുമ്പ് ഒരു അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പ്രസാദിന്റെ അരയ്ക്ക് കീഴ്ഭാഗം തളര്‍ന്നിരുന്നു.

വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് വീട്ടില്‍നിന്ന് പുക വരുന്നത് കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടി വീടിന്റെ ജനാലയുടെ ചില്ല് തകര്‍ത്ത് വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. 

ഉടനെ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീ കെടുത്തി. ഷോട്ട് സര്‍ക്യൂട്ട് ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛന്‍ വാസു, സഹോദരന്‍ പ്രമോദ് എന്നിവര്‍ പുറത്തുപോയ സമയത്താണ് അപകടം. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

#youngman #who #depressed #years #died #house #fire

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories