#accident | പത്തനംതിട്ട അപകടം; ബസ് അമിത വേഗതയിലായിരുന്നു, ഒരു ടയര്‍ തേഞ്ഞ നിലയിലെന്ന് എംവിഐ

#accident |  പത്തനംതിട്ട അപകടം; ബസ് അമിത വേഗതയിലായിരുന്നു, ഒരു ടയര്‍ തേഞ്ഞ നിലയിലെന്ന്  എംവിഐ
Jan 17, 2025 01:50 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) കടമ്പനാട് കല്ലുകുഴിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് അടൂര്‍ മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്‌പെക്ടര്‍ അശോക്.

നിയന്ത്രണം വിട്ട ബസ് വളവില്‍വെച്ച് മറിയുകയായിരുന്നു. സ്പീഡ് ഗവര്‍ണറിനോ ടയറിനോ മറ്റോ തകരാറില്ലെന്നും എംവിഐ വ്യക്തമാക്കി.

ഇന്ന് രാവിലെയായിരുന്നു കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ബി എഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രപോയ ബസ് മറിഞ്ഞത്.

വാഗമണ്ണിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. ബസില്‍ 44 പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു.

പരിക്കേറ്റവര്‍ അടൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും എംവിഐ അറിയിച്ചു. ബസ് പരിശോധിച്ച ശേഷമാണ് എംവിഐ ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍ ബസിനെ ഒരു ടയര്‍ തേഞ്ഞ നിലയിലാണെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

#MVI #said #bus #overspeeding #flat #tire #pathanamthitta

Next TV

Related Stories
 'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

Feb 12, 2025 12:18 PM

'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം...

Read More >>
 ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Feb 12, 2025 12:04 PM

ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കിൻ്റെ പിൻസീറ്റിലായിരുന്നു അപകട സമയത്ത് ആദിൽ....

Read More >>
സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

Feb 12, 2025 11:49 AM

സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻ്റെ ബസാണ്...

Read More >>
ആശ്വാസം ...സ്വർണവില കുത്തനെ കുറഞ്ഞു

Feb 12, 2025 11:43 AM

ആശ്വാസം ...സ്വർണവില കുത്തനെ കുറഞ്ഞു

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550...

Read More >>
 സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ 27 വയസുകാരന് ദാരുണാന്ത്യം

Feb 12, 2025 11:14 AM

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ 27 വയസുകാരന് ദാരുണാന്ത്യം

27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ...

Read More >>
Top Stories