#chendamangalammurder | ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

#chendamangalammurder | ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന
Jan 17, 2025 01:19 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതു ജയൻ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന നടത്തുന്നു.

പ്രതിയുടെ രക്ത സാമ്പിൾ ഉൾപ്പടെ പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്നലെ രാത്രിയാണ് പ്രതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോയത്.

പ്രതി വളരെ ശാന്തനായാണ് സെല്ലിൽ പെരുമാറുന്നത്. അക്രമ സ്വഭാവം കാണിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

തന്നെയും വീട്ടുകാരെയും കളിയാക്കിയത് കൊണ്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ബെം​ഗളൂരുവിൽ പോയത് നിർമ്മാണ തൊഴിൽ ചെയ്യാനെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

കൃത്യം നടത്തിയതിന് ശേഷം ആക്രമണത്തിന് ഇരയായ ജിതിൻ്റെ ബൈക്കിലാണ് പ്രതി സംഭവസ്ഥലത്ത് നിന്നും പോയത്. പിന്നീട് കടയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിച്ചു.

ഹെൽമെറ്റ്‌ ഇല്ലാതെ ബൈക്കിൽ പോകാൻ ശ്രമിച്ചപ്പോൾ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം തടഞ്ഞു. കൃത്യം നടത്തിയ കാര്യം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനോട് പ്രതി സമ്മതിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്ത് വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ വീട്ടിൽ കയറി ആക്രമണം നടത്തി പ്രതി കൊലപ്പെടുത്തിയത്.

വിനീഷയുടെ ഭർത്താവ് ജിതിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്.

#Chendamangalam #Massacre #Examination #find #out #whether #accused #intoxicated

Next TV

Related Stories
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

Feb 6, 2025 08:24 PM

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം...

Read More >>
കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

Feb 6, 2025 07:53 PM

കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവാണ് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളിൽ നിന്നും എക്സൈസ്...

Read More >>
കോഴിക്കോട് വടകരയിൽ നേർച്ച ഭക്ഷണത്തിൽ നിന്നും ഇരുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Feb 6, 2025 07:40 PM

കോഴിക്കോട് വടകരയിൽ നേർച്ച ഭക്ഷണത്തിൽ നിന്നും ഇരുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

തോടന്നൂരിലെ മദ്രസയിൽ എത്തിയ കുട്ടികൾക്കാണ് അസ്വസ്ഥത...

Read More >>
കോഴിക്കോട് നരിക്കുനിയിൽ കൈകാലുകൾ പുറത്തേക്കിട്ട് തുറന്ന ജീപ്പിൽ യുവാക്കളുടെ അപകടകരമായ യാത്ര

Feb 6, 2025 07:36 PM

കോഴിക്കോട് നരിക്കുനിയിൽ കൈകാലുകൾ പുറത്തേക്കിട്ട് തുറന്ന ജീപ്പിൽ യുവാക്കളുടെ അപകടകരമായ യാത്ര

വാഹനം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ആർ ടി ഒ...

Read More >>
Top Stories