പറവൂര്‍ (കൊച്ചി): (truevisionnews.com) ചേന്ദമംഗലത്ത് അയല്‍വാസിയായ യുവാവ് വീട്ടില്‍ കയറി ഒരു കുടുംബത്തിലെ മൂന്നുപേരെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അയല്‍വാസികള്‍.

കുറ്റകൃത്യം നടത്തിയ പ്രതി ഋതു ജയന്‍ (27) ഗുണ്ടാലിസ്റ്റില്‍പ്പെട്ടയാളാണ്. ലഹരി ഉപയോഗിച്ചാൽ എന്തും ചെയ്യുന്ന പ്രകൃതമാണ് ഇയാളുടേതെന്ന് സമീപവാസികൾ പറയുന്നു.
സ്‌കൂള്‍ കാലംമുതല്‍ക്കേ ഋതുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. അന്നേ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് അടിപിടി കേസിലും മറ്റും ഉള്‍പ്പെട്ടു.
സ്ത്രീകളോടുള്ള മോശം പെരുമാറ്റം, അപവാദം പ്രചരിപ്പിക്കല്‍ എന്നിങ്ങനെ ഋതു ആളുകളെ നിരന്തരം ശല്യചെയ്യുമായിരുന്നു.
അതുകൊണ്ടുതന്നെ സമീപവാസികള്‍ക്ക് ഇയാളോട് ദേഷ്യമാണ്. ശല്യംകാരണമാണ് പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ലഹരി ഉപയോഗിച്ചാല്‍ എന്തും ചെയ്യും. അതാണ് അവന്റെ രീതി, മുന്‍ മെമ്പര്‍ പറഞ്ഞു.
ഋതു പ്രശ്‌നങ്ങളുണ്ടാക്കുന്നതിനെ തുടര്‍ന്ന് പലരും പോലീസില്‍ പരാതികള്‍ നല്‍കിയിരുന്നെന്നും എന്നാല്‍, മാനസികരോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളതിനാല്‍ അത് ഹാജരാക്കി രക്ഷപ്പെടുന്നതാണ് ഇയാളെ രീതിയെന്നും നാട്ടുകാര്‍ പറഞ്ഞു.
ഋതു നിരന്തര ശല്യക്കാരനാണ്. ആദ്യം ഒരു പ്രശ്‌നമുണ്ടായപ്പോള്‍ അവന്റെ അച്ഛനും അമ്മയുമെല്ലാം വന്ന് മാപ്പ് പറഞ്ഞ് പിരിഞ്ഞു.
കല്ലെറിയല്‍, പട്ടിയുടെ പേരുപറഞ്ഞ് വഴക്കിടല്‍ എന്നിങ്ങനെയെല്ലാം ചെയ്യും. ഒരു ദിവസം ഇരുമ്പുവടിയുമായി അക്രമിക്കാന്‍ വന്നിരുന്നു.
അന്ന് ഫോട്ടോയെടുത്ത് പോലീസിനെ അറിയിച്ചു. കാപ്പ ചുമത്തുമെന്ന് പോലീസ് പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കൈയില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന ധൈര്യമായിരുന്നു, അയല്‍വാസി പറയുന്നു.
ഋതുവിന്റെ അമ്മയുടെ പിന്തുണ ഇയാള്‍ക്കെപ്പോഴുമുണ്ടായിരുന്നു. അക്രമം നടത്തിയും മറ്റും കിട്ടുന്ന പണം ഋതു അമ്മയെയാണ് ഏല്‍പിച്ചിരുന്നത്, അയല്‍വാസി പറഞ്ഞു.
കൊല്ലപ്പെട്ട വേണുവിന് കിണറില്‍ റിങ് വാര്‍ക്കുന്ന പണിയായിരുന്നു. വീട്ടുകാര്യം നോക്കി മാത്രം ജീവിച്ചിരുന്ന ആളാണ് വേണു. അന്നന്നത്തെ കൂലിയില്‍ ജീവിച്ച് പോകുന്നവരായിരുന്നു വേണുവിന്റെ കുടുംബം. പ്രായമായെങ്കിലും ഇപ്പോഴും അയാള്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
#chendamangalammurder | നാടിനെ നടുക്കിയ കൂട്ടക്കൊല: മരിച്ച മൂന്ന് പേരുടെ പോസ്റ്റുമോർട്ടം ഇന്ന്, വീട്ടിൽ കയറി അരുംകൊല ചെയ്ത ഋതുവിനെ കൂടുതൽ ചോദ്യംചെയ്യും
കൊച്ചി : ( www.truevisionnews.com) എറണാകുളം ചേന്ദമംഗലത്തെ കൂട്ട കൊലപാതകത്തിൽ മരിച്ച 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന്. ചേന്നമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് പറവൂർ താലൂക്ക് ആശുപത്രിയിലാണ് നടക്കുക.
ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കസ്റ്റഡിയിലുള്ള പ്രതി ഋതുവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും.
നേരത്തെ മാനസിക ആരോഗ്യപ്രശ്നങ്ങളുള്ള പ്രതി വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ കുടുംബാംഗങ്ങളെ അപഹസിച്ചതിലുള്ള വിരോധമാണ് പ്രകോപനമായതെന്നാണ് സൂചന.
അതേ സമയം ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും. പ്രതിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
#Neighbors #responded #incident #Chendamangalam #murder #brutally #beheaded.
