ലഖ്നോ: (truevisionnews.com) വിശുദ്ധ ഗ്രന്ഥം ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.

പരശുരാം വൻശജ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഇയാൾ നിരന്തരം മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന കുറിപ്പുകളും പങ്കുവെച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.തുടർന്നായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലുള്ള യുവാവിന്‍റെ ചിത്രം അസംഗഢ് പൊലീസ് ഔദ്യോഗിക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ഒരു പ്രത്യേക മതത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയ പ്രതിയെ കസ്റ്റഡിയിൽ എടുത്തെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസിന്‍റെ കുറിപ്പിൽ പറയുന്നു.
#Muslim #abuse #post #UP #Police #arrested #youth
