#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം
Jan 16, 2025 05:33 PM | By VIPIN P V

അമരാവതി: ( www.truevisionnews.com) പതിനാറുകാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ചു.

യുവതിയെ നഗ്‌നയാക്കിയ ശേഷം മുടി മുറിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

ഒരാഴ്‌ച മുമ്പാണ് പതിനാറുകാരിയായ പെൺകുട്ടി അതേ ഗ്രാമത്തിലെ യുവാവിനോടൊപ്പം ഒളിച്ചോടിയത്. പിന്നീട് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചു.

ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയാണ് ഇവരെ ഒളിച്ചോടാൻ സഹായിച്ചതെന്നാരോപിച്ചാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇവരെ ആക്രമിച്ചത്.

പെൺകുട്ടിയുടെ മാതാപിതാക്കളും മറ്റ് 11 ബന്ധുക്കളും ആരോപണ വിധേയയായ സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.

തുടര്‍ന്ന് ഇവരെ മര്‍ദിക്കുകയും വസ്‌ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം മുടി മുറിച്ചുകളയുകയുമായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരാണ് യുവതിയെ പെനുകൊണ്ട സർക്കാർ ആശുപത്രിയില്‍ എത്തിച്ചത്.

മര്‍ദനത്തിനിരയായ സ്‌ത്രീയുടെ പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കിയ സ്റ്റേഷൻ എസ്.ഐ രാജേഷ് പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എസ്.ഐ വ്യക്തമാക്കി. ഡി.എസ്‌.പി വെങ്കിടേശ്വര്‍ലു ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തി.

#youngwoman #brutallybeaten #allegedly #helping #year #old #runaway

Next TV

Related Stories
യാത്ര ഇനി സുഗമം; ടോളില്ല, പകരം വാർഷിക പാസ്, ദേശീയ പാതകളിൽ ഗതാഗത മാറ്റത്തിനൊരുങ്ങി സർക്കാർ

Jun 18, 2025 03:41 PM

യാത്ര ഇനി സുഗമം; ടോളില്ല, പകരം വാർഷിക പാസ്, ദേശീയ പാതകളിൽ ഗതാഗത മാറ്റത്തിനൊരുങ്ങി സർക്കാർ

ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുന്നു...

Read More >>
ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

Jun 18, 2025 12:06 PM

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ...

Read More >>
Top Stories










Entertainment News