#alfredov | 'ആരാണീ ചുള്ളൻ പയ്യൻ' ; 'സമാധിയായവരൊക്കെ അവിടെ ഇരിക്കട്ടെ ...; തിരുവനന്തപുരം സബ് കളക്ടറെ തിരഞ്ഞ് സോഷ്യൽമീഡിയ

#alfredov | 'ആരാണീ ചുള്ളൻ പയ്യൻ' ; 'സമാധിയായവരൊക്കെ അവിടെ ഇരിക്കട്ടെ ...; തിരുവനന്തപുരം സബ് കളക്ടറെ തിരഞ്ഞ് സോഷ്യൽമീഡിയ
Jan 16, 2025 05:14 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയമാണ് നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി. എന്നാൽ അതിനിടെ മറ്റൊരാളെ തിരക്കി ഇറങ്ങുകയാണ് സോഷ്യൽ മീഡിയ.

വേറെ ആരുമല്ല. സമാധി കേസിൽ തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡാണ് ഈ താരം. ദിവസങ്ങൾക്കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ സബ് കളക്ടറുടെ ഇൻസ്റ്റഗ്രാം ഐഡി വരെ തപ്പി ആളുകൾ ഇറങ്ങുന്നുണ്ട്.

ഈ സുന്ദരൻ പയ്യൻ ആരാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. കളക്ടറെ വച്ച് നിരവധി റീലുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

'ഇതാണോ ഞാൻ കണ്ടെത്തുമെന്ന് പണിക്കർ പറ‍ഞ്ഞ ആ കളക്ടർ', 'ശ്രദ്ധിക്കൂ സമാധിയാണ് നമ്മുടെ വിഷയം അല്ലാതെ സമാധാനമായി നടന്നു പോകുന്ന കളക്ട‌റല്ലാ', 'എല്ലാരും സമാധി നോക്കി ഞാൻ കളക്ടറെ നോക്കി', 'നമ്മളെ ഒന്നും ആർക്കും വേണ്ട എല്ലാവർക്കും കളക്ടറെ മതി', 'ഈ കളക്ടറിനെ ഞങ്ങൾക്ക് മീഡിയ വഴി പരിചയ പെടുത്തിയ... ഗോപൻ സ്വാമിയോടും കുടുംബതോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു', 'സമാധിയായവരൊക്കെ അവിടെ ഇരിക്കട്ടെ ...കളക്‌ടറുടെ വീട് എവിടാ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോകൾക്ക് ലഭിക്കുന്നത്.

ആരാണ് തിരുവനന്തപുരം സബ് കളക്ടർ

കണ്ണൂ‌ർ സ്വദേശിയായ ആൽഫ്രഡ് ഒ വിയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ആ സബ് കളക്ടർ. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആൽഫ്രഡ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായിരുന്നു.

ബംഗളൂരു ക്രെെസ്റ്റ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്നു. 2022ൽ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. 57-ാം റാങ്കാണ്.

#thiruvananthapuram #subcollector #alfredov #viral

Next TV

Related Stories
വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

Feb 14, 2025 07:09 PM

വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക്...

Read More >>
ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

Feb 14, 2025 07:05 PM

ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ്...

Read More >>
ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

Feb 14, 2025 06:01 PM

ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു...

Read More >>
70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

Feb 14, 2025 05:19 PM

70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ...

Read More >>
പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

Feb 14, 2025 05:07 PM

പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ...

Read More >>
Top Stories