#attack | സിപിഐ നേതാവിന്‍റെ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

#attack | സിപിഐ നേതാവിന്‍റെ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു
Jan 16, 2025 04:50 PM | By Athira V

തൃശൂര്‍: ( www.truevisionnews.com) ഒരുമനയൂരിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം. വീടിന്‍റെ ജനൽ ചില്ലുകൾ ആക്രമി എറിഞ്ഞു തകർത്തു.

സി.പി.ഐ ഒരുമനയൂർ ലോക്കൽ സെക്രട്ടറി മുത്തമ്മാവ് വടക്കേ പുരക്കൽ ചന്ദ്രന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വീടിനു മുന്നിലെ റോഡിലൂടെ നടന്നു വന്ന ആക്രമി വീടിനു നേരെ കല്ലെറിയുകയായിരുന്നു. 

ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും ആക്രമിയെ കണ്ടെത്താനായില്ല. ഇതിനുമുമ്പും രണ്ടുതവണ വീടിനു നേരെ ആക്രമണം നടന്നിരുന്നതായി ചന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ ആറിനും വീടിനു നേരെ ആക്രമണം നടന്നതായി ചന്ദ്രൻ പറഞ്ഞു.

ഇതേസമയം, താൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ആക്രമണ വിവരമറിഞ്ഞത്. പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി വീണ്ടും ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചന്ദ്രൻ പൊലീസിൽ പരാതി നൽകി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

#Attack #CPI #leader #house #window #panes #were #thrown #broken

Next TV

Related Stories
ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

Feb 14, 2025 07:05 PM

ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ്...

Read More >>
ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

Feb 14, 2025 06:01 PM

ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു...

Read More >>
70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

Feb 14, 2025 05:19 PM

70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ...

Read More >>
പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

Feb 14, 2025 05:07 PM

പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ...

Read More >>
ഹെൽമറ്റ് ധരിച്ചെത്തി, ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; കാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് കവർച്ച; തൃശൂരിലെ ബാങ്ക് കവർച്ചക്കെത്തിയത് ഒരു മോഷ്ടാവ്

Feb 14, 2025 04:35 PM

ഹെൽമറ്റ് ധരിച്ചെത്തി, ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; കാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് കവർച്ച; തൃശൂരിലെ ബാങ്ക് കവർച്ചക്കെത്തിയത് ഒരു മോഷ്ടാവ്

മോഷ്ടാവ് എത്തുമ്പോൾ ബാങ്കിൽ‌ രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാങ്കിലെ സിസിടിവി ഉൾപ്പെടെ പൊലീസ്...

Read More >>
പട്ടാപ്പകൽ ബാങ്ക് കൊള്ള, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

Feb 14, 2025 04:28 PM

പട്ടാപ്പകൽ ബാങ്ക് കൊള്ള, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കാഷ് കൗണ്ടറില്‍ നിന്നാണ് പണം...

Read More >>
Top Stories