#DCCTreasurerdeath | ഡിസിസി ട്രഷററുടെ മരണം; ഐ സി ബാലകൃഷ്ണൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

#DCCTreasurerdeath | ഡിസിസി ട്രഷററുടെ മരണം; ഐ സി ബാലകൃഷ്ണൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ
Jan 16, 2025 04:06 PM | By VIPIN P V

വയനാട്: ( www.truevisionnews.com) എൻഎം വിജയന്റെ ആത്മഹത്യയിലെടുത്ത കേസിൽ കോൺഗ്രസ്‌ നേതാക്കളുടെ ജാമ്യപേക്ഷയിൽ വിധി ശനിയാഴ്‌ച.

സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.

കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറയുക.

കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നും ആയിരുന്നു പ്രോസിക്യൂഷന്‍ വാദം.

ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും ചില വരികള്‍ വെട്ടിയ നിലയിലാണെന്നും പ്രതിഭാഗവും വാദിച്ചു.

വിജയൻറെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മൂന്ന് കേസുകളും ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.

താളൂര്‍ സ്വദേശി പത്രോസ്, മാളിക സ്വദേശി പുത്തന്‍ പുരയില്‍ ഷാജി ,പുല്‍പ്പള്ളി സ്വദേശി സായൂജ് എന്നിവര്‍ നല്‍കിയ സാമ്പത്തിക പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.

ഐസി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

#Death #DCCTreasurer #verdict #ICBalakrishnan #anticipatory #bail #plea #scheduled #tomorrow

Next TV

Related Stories
ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചു; ഒളിവിൽ പോയി, ഒളിവിൽ പോയ പ്രതി പിടിയിൽ

Feb 14, 2025 08:48 PM

ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചു; ഒളിവിൽ പോയി, ഒളിവിൽ പോയ പ്രതി പിടിയിൽ

2011 ല്‍ ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് ഒരു വീട്ടില്‍ ബാലവേല ചെയ്യിപ്പിക്കുന്നതിനായി കണ്ടെത്തിയ സംഭവത്തില്‍ കടംബനെതിരെ പൊലീസ്...

Read More >>
'നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തു ; മോഷ്ടാവ് ബാങ്കിനെ നന്നായി അറിയുന്ന ആൾ'; നിർണായക വിവരം ലഭിച്ചെന്ന് റൂറൽ എസ്പി

Feb 14, 2025 08:14 PM

'നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തു ; മോഷ്ടാവ് ബാങ്കിനെ നന്നായി അറിയുന്ന ആൾ'; നിർണായക വിവരം ലഭിച്ചെന്ന് റൂറൽ എസ്പി

ബാങ്കിലെ ടേബിളിൽ നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് മോഷ്ടാവ് എടുത്തതെന്നും റൂറൽ എസ് പി...

Read More >>
കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍

Feb 14, 2025 08:03 PM

കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍

പൊതുദര്‍ശനത്തിനുശേഷമായിരുന്നു രാജന്‍, അമ്മുക്കുട്ടി, ലീല എന്നിവരുടെ സംസ്കാരച്ചടങ്ങുകള്‍. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം...

Read More >>
മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

Feb 14, 2025 07:57 PM

മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

യൂണിഫോമിലാണ് കുട്ടികൾ തമ്മിലടിച്ചത്. മോഡൽ പരീക്ഷയ്ക്ക് വേണ്ടി സ്കൂളടക്കുന്ന ദിവസമാണ് സംഘർഷം...

Read More >>
Top Stories