#GopanSwamy | വിപുലമായ സമാധി ചടങ്ങുകൾ; ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ

#GopanSwamy | വിപുലമായ സമാധി ചടങ്ങുകൾ; ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ
Jan 16, 2025 03:26 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com) ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും.

മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും.

നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും. ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്.

കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.

വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.

ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.

അതേസമയം വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോള്‍ കണ്ടത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്.

വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്.

#elaborate #samadhi #ceremonies #GopanSwamy #cremation #tomorrow

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories