#keralarain | വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു

#keralarain | വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു
Jan 16, 2025 03:03 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച (2025 ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഞായറാഴ്ച മാത്രമാണ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ട്.

ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്.

#Chance #of #heavy #rain #again #Yellow #alert #declared #four #districts #Sunday

Next TV

Related Stories
ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചു; ഒളിവിൽ പോയി, ഒളിവിൽ പോയ പ്രതി പിടിയിൽ

Feb 14, 2025 08:48 PM

ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചു; ഒളിവിൽ പോയി, ഒളിവിൽ പോയ പ്രതി പിടിയിൽ

2011 ല്‍ ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് ഒരു വീട്ടില്‍ ബാലവേല ചെയ്യിപ്പിക്കുന്നതിനായി കണ്ടെത്തിയ സംഭവത്തില്‍ കടംബനെതിരെ പൊലീസ്...

Read More >>
'നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തു ; മോഷ്ടാവ് ബാങ്കിനെ നന്നായി അറിയുന്ന ആൾ'; നിർണായക വിവരം ലഭിച്ചെന്ന് റൂറൽ എസ്പി

Feb 14, 2025 08:14 PM

'നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തു ; മോഷ്ടാവ് ബാങ്കിനെ നന്നായി അറിയുന്ന ആൾ'; നിർണായക വിവരം ലഭിച്ചെന്ന് റൂറൽ എസ്പി

ബാങ്കിലെ ടേബിളിൽ നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് മോഷ്ടാവ് എടുത്തതെന്നും റൂറൽ എസ് പി...

Read More >>
കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍

Feb 14, 2025 08:03 PM

കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍

പൊതുദര്‍ശനത്തിനുശേഷമായിരുന്നു രാജന്‍, അമ്മുക്കുട്ടി, ലീല എന്നിവരുടെ സംസ്കാരച്ചടങ്ങുകള്‍. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം...

Read More >>
മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

Feb 14, 2025 07:57 PM

മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

യൂണിഫോമിലാണ് കുട്ടികൾ തമ്മിലടിച്ചത്. മോഡൽ പരീക്ഷയ്ക്ക് വേണ്ടി സ്കൂളടക്കുന്ന ദിവസമാണ് സംഘർഷം...

Read More >>
വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

Feb 14, 2025 07:09 PM

വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക്...

Read More >>
Top Stories