കോഴിക്കോട്: (truevisionnews.com) വളയത്ത് തൂങ്ങിമരിച്ച യുവ സൈനികൻ സനലിന്റെ സംസ്കാരം ഇന്ന് രാത്രി ഒമ്പത് മണിയോടെ.

താനിമുക്ക് സ്വദേശിയായ സനൽ കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് വളയത്തെ നാട്ടുകാരും സുഹൃത്തുക്കളും.
ഇന്ന് പുലർച്ചെ നാലേമുക്കാലിന് അമ്മയുടെ കരച്ചിൽ കേട്ട് അയൽ വാസികൾ എത്തിയപ്പോഴാണ് സനലിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വീടിൻ്റെ മുൻവശത്തെ സൺസൈഡിലെ ഹുക്കിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.
കരസേനയുടെ മദ്രാസ് റെജിമെൻറിൽ 10 യൂനിറ്റ് അംഗമാണ് സനൽ. ഒന്നര വർഷം മുമ്പായിരുന്നു വിവാഹം. വിവാഹിതനായ ശേഷം സനൽ അസ്വസ്ഥനായിരുന്നു. ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി.
ദാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് മാനസിക സമ്മർദ്ദത്തിൽ ദീർഘകാലമായി അവധിയിലായതിനാൽ സൈന്യത്തിൽ തിരികെയെത്താൻ ആവശ്യപ്പെട്ട് ഇന്നലെ സനൽ കുമാറിൻ്റെ വീട്ടിൽ വളയം പൊലീസ് എത്തിയിരുന്നു.
അവധിയിലായിരുന്ന സനൽ ഇന്ന് തിരിച്ചുപോവാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് മരണം. കാശ്മീരിലേക്കാണ് സ്ഥലം മാറ്റം കിട്ടിയത്. ജോലിക്ക് ഹാജരാകാൻ നിർദേശം ലഭിച്ചതിനെ തുടർന്ന് അതിനുവേണ്ട ഒരുക്കങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.
വടകര ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രാത്രി ഒമ്പത് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കും .
#funeral #Sanal #young #soldier #who #hanged #himself #from #valayam #9 o'clock #tonight.
