Jan 16, 2025 06:20 AM

കൊച്ചി:  (truevisionnews.com)നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കിയതില്‍ ഉന്നതതല അന്വേഷണം.

ജയിൽ ആസ്ഥാന ഡിഐജിയ്ക്കാണ് അന്വേഷണ ചുമതല. ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിക്കും. ഇന്നലെ ജയില്‍ ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് തീരുമാനം.

അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യമേഖല ഡിഐജി കാക്കനാട് ജയിൽ സന്ദർശിച്ച് ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം.


#Highlevel #inquiry #special #facility #BobbyChemmannur

Next TV

Top Stories