ആലത്തൂര്‍: ( www.truevisionnews.com) പാലക്കാട് കുഴല്‍മന്ദത്ത് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കുഴല്‍മന്ദം നൊച്ചുള്ളി തെക്കേപരുക്കമ്പള്ളം കോക്കാട് വീട്ടില്‍ കിഷോര്‍ (32) ആണ് മരിച്ചത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കിഷോര്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ ആയിരുന്നു സംഭവം. രാത്രി തോലമ്പുഴയില്‍ അമ്മാവന്റെ റബ്ബര്‍ തോട്ടത്തിലെത്തിയ കിഷോര്‍, മരിക്കാന്‍ പോകുകയാണെന്ന് സഹോദരന്‍ അനീഷിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.
പിന്നാലെ ഇയാള്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സന്ദേശം ലഭിച്ചതിന് പിന്നാലെ അന്വേഷിച്ചെത്തിയ സഹോദരനും ബന്ധുക്കളും കിഷോറിനെ തോട്ടത്തിനുള്ളില്‍ പൊള്ളലേറ്റ് നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവര്‍ ഉടന്‍തന്നെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയില്‍ തുടരുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ 4.30-നാണ് മരിച്ചത്. ബിടെക് ബിരുദധാരിയും അവിവാഹിതനുമാണ്.
മൂന്ന് വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ആലത്തൂര്‍ പോലീസ് അറിയിച്ചു.
അച്ഛന്‍: പരേതനായ കൃഷ്ണന്‍കുട്ടി. അമ്മ: അനിത
#doused #himself #petrol #youngman #who #undergoing #treatment #burns #died #Palakkad
