ബെംഗളൂരു: ( www.truevisionnews.com) ബെംഗളൂരുവില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിന് ബിഹാര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

രാമമൂര്‍ത്തിനഗര്‍ ഹൊയ്സാല നഗറില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്തുവന്ന അഭിഷേക് കുമാറിനെയാണ്(24) രാമമൂര്‍ത്തിനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.
ഇയാള്‍ ജോലി ചെയ്തുകൊണ്ടിരുന്ന നിര്‍മാണത്തിലിരിക്കുന്ന വീടിനടുത്ത് താമസിക്കുന്ന ഇതരസംസ്ഥാനക്കാരായ ദമ്പതിമാരുടെ കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വീടിനുമുന്‍പില്‍ കളിക്കുകയായിരുന്ന കുട്ടിയെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലില്‍ അഭിഷേക് കുമാറിനൊപ്പം കണ്ടെത്തുകയായിരുന്നു.
കുട്ടി അപ്പോഴേക്കും മരിച്ചിരുന്നതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കളും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
പോക്സോ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
#Shocking #brutality #year #old #construction #worker #arrested #raping #killing #six #year #old #girl
