#injured | കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശവനിതക്ക് പരിക്ക്; വീഴ്ചയിൽ കാലിന്‍റെ എല്ലിന് പൊട്ടൽ

#injured | കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശവനിതക്ക് പരിക്ക്; വീഴ്ചയിൽ കാലിന്‍റെ എല്ലിന് പൊട്ടൽ
Jan 15, 2025 08:06 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശവനിതക്ക് പരുക്ക്. സുഹൃത്തുക്കൾക്കൊപ്പം കേരളം കാണാനെത്തിയ ഡെൻമാർക്ക് സ്വദേശിനി അന്നയാണ് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണത്.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. വീഴ്ചയിൽ കാലിന്‍റെ എല്ലിന് പൊട്ടലുണ്ടായതിനെത്തുടർന്ന് വിദേശവനിതയെ ആശുപത്രിയിലേക്ക് മാറ്റി.

സുഹൃത്തുക്കൾക്കൊപ്പം കാഴ്ചകൾ കണ്ട് നടന്നുവരികയായിരുന്ന അന്നയെ സമീപത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ദിനംപ്രതി വളരെയേറെ വിനോദ സഞ്ചാരികൾ എത്തുന്ന കോവളത്ത് കടൽതീരത്തോട് ചേർന്ന് നടക്കാനുള്ള സൗകര്യം പോലുമില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

വിദേശവനിത വീണ സ്ഥലത്ത് മാത്രമല്ല, ആളുകൾ കടലിലേക്ക് ഇറങ്ങുന്ന സ്ഥലത്തും തീരത്തോട് ചേർന്ന സ്ഥലങ്ങളിലുമെല്ലാം ഇതേരീതിയിലാണെന്നും അറ്റകുറ്റപ്പണികൾ നടത്താറില്ലെന്നും നാട്ടുകാർ പറയുന്നു. ഇത്രയും വലിയൊരു വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇങ്ങനെ നടപ്പാതകൾ കിടക്കുന്നത് ഒട്ടും ശരിയല്ലെന്ന് ഒപ്പമെത്തിയ സുഹൃത്തുക്കളും പറയുന്നു.

#Foreignwoman #injured #after #falling #broken #pavement #Kovalam #Fracture #leg #bone #fall

Next TV

Related Stories
സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

Feb 12, 2025 01:08 PM

സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്തു; വിദ്യാർത്ഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

പിന്നീടു സ്കൂട്ടർ തടഞ്ഞു നടപടിയെടുക്കുകയായിരുന്നു. അസിസ്റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ട‌ർമാരായ ദീപു പോൾ എസ് സജീഷ് എന്നിവരുടെ...

Read More >>
'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

Feb 12, 2025 12:59 PM

'ചൂട്ടുകറ്റയുമായി വന്ന് ഓഫീസ് ചുട്ടുകരിക്കും'; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വി.എസ് ജോയിയുടെ ഭീഷണി പ്രസംഗം

ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോസ്ഥനേയും വനം മന്ത്രിയെയും വിലസാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണി...

Read More >>
വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

Feb 12, 2025 12:54 PM

വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

പ്രവാസിയായ പ്രതി തുടർന്ന് വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും 2024 ലും ഈ വീട്ടിൽ വച്ച്...

Read More >>
മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

Feb 12, 2025 12:40 PM

മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളോ​ടാ​ണ് സ​ജി​ത്ത് കൈ​ക്കൂ​ലി...

Read More >>
പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Feb 12, 2025 12:28 PM

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്....

Read More >>
Top Stories