#sexualassault | 15 വർഷത്തിനിടെ പീഡിപ്പിച്ചത് 50 പെൺകുട്ടികളെ; 47-കാരനായ മനശാസ്ത്രജ്ഞൻ അറസ്റ്റിൽ

#sexualassault | 15 വർഷത്തിനിടെ പീഡിപ്പിച്ചത് 50 പെൺകുട്ടികളെ; 47-കാരനായ മനശാസ്ത്രജ്ഞൻ അറസ്റ്റിൽ
Jan 15, 2025 06:07 AM | By VIPIN P V

നാ​ഗ്പൂ‍ർ : ( www.truevisionnews.com) നാ​ഗ്പൂരിൽ കൗൺസിലിങ്ങിൻ്റെ മറവിൽ 15 വർഷത്തിനിടെ 50 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ.

47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡൻഷ്യൽ ക്യാമ്പുകളിൽ കൗൺസിലിംഗ് നൽകാനെന്ന വ്യാജേന പെൺകുട്ടികളെ പീഡിപ്പിച്ചത്.

പെൺകുട്ടികളെ ബലാത്സം​ഗത്തിനിരയാക്കിയ ശേഷം ന​ഗ്‌‌നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് രാജേഷ് ധോകെ. പോക്‌സോ, എസ് സി- എസ് ടി നിയമപ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഈ ക്യാമ്പുകളിൽ രാജേഷ് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ അനുവാ​ദമില്ലാതെ എടുക്കുകയും, ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു കുറ്റകൃത്യം പുറംലോകം അറിയാതിരിക്കാൻ പ്രതി നടപ്പിലാക്കിയ തന്ത്രം.

പെൺകുട്ടികളുടെ വിവാഹ ശേഷവും ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുമായിരുന്നു എന്നും പൊലീസ് പറയുന്നു.

രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മ‍ർദ്ദനമുറകളടക്കം പ്രയോ​ഗിച്ചിട്ടും പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും പൊലീസ് പറയുന്നു. ആവർത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും മടുത്ത പ്രതിയുടെ മുൻ വിദ്യാർത്ഥികളിലൊരാൾ സഹുഡ്‌കേശ്വർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്.

ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ഇരയായ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. പ്രതിയിൽ നിന്നും വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

#girls #molested #years #year #old #psychologist #arrested

Next TV

Related Stories
12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ത​റ​ച്ചു​ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

Feb 12, 2025 12:43 PM

12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ത​റ​ച്ചു​ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ല്‍നി​ന്നു​ള്ള കു​ടും​ബ​ത്തി​ൽ അം​ഗ​മാ​യ ക​മാ​ൽ ഹു​സൈ​നാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്....

Read More >>
ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു;  ദൃശ്യങ്ങൾ പുറത്ത്

Feb 12, 2025 12:12 PM

ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു; ദൃശ്യങ്ങൾ പുറത്ത്

ലളിത്പൂരിലെ മെഡിക്കൽ കോളേജിൽ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കൾ പകുതിയോളം...

Read More >>
വ​സ്ത്രം കാ​ണാ​താ​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കത്തിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

Feb 12, 2025 11:15 AM

വ​സ്ത്രം കാ​ണാ​താ​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കത്തിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ഉ​ഡു​പ്പി ക​രാ​വ​ലി ജ​ങ്ഷ​ന് സ​മീ​പം ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ്...

Read More >>
സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി  സംഘർഷം; സഹപാഠിയുടെ അടിയേറ്റ്  ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Feb 11, 2025 10:13 PM

സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി സംഘർഷം; സഹപാഠിയുടെ അടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

നെഞ്ചിൽ ചവിട്ടേറ്റ കന്ദഗുരു ബസിന്റെ തറയിലിടിച്ച് വീഴുകയായിരുന്നു.അടിയേറ്റ് വീണ് ബോധരഹിതനായ കന്ദഗുരു സേലത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
പത്ത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന് സസ്പെൻഷൻ

Feb 11, 2025 08:58 PM

പത്ത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന് സസ്പെൻഷൻ

ഏർക്കാട്ടിൽ ഹോസ്റ്റലിൽ താമസിച്ച്‌ പഠിക്കുന്ന വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായാണ് പരാതി....

Read More >>
Top Stories