പത്തനംതിട്ട: ( www.truevisionnews.com) ബി.ജെ.പി ജില്ല പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയ ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്‍റിന് പാർട്ടി ജില്ല കമ്മിറ്റി ഓഫിസിൽ ക്രൂരമർദനം ഏറ്റതായി പരാതി.

സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ല പ്രസിഡന്‍റ് വി.എ. സൂരജിന്‍റെ നേതൃത്വത്തിലാണ് മർദനം നടന്നതെന്നാണ് ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്‍റ് കൈപ്പട്ടൂർ സ്വദേശി ബിനോയി കെ. മാത്യു നേതാക്കൾക്ക് നൽകിയ പരാതിയിലുള്ളത്.
ജില്ല പ്രസിഡന്‍റിന്‍റെ പേര് നിർദേശിക്കാൻ സീൽ ചെയ്ത പേപ്പർ ബിനോയിക്ക് നൽകി തൊട്ടടുത്ത മുറിയിൽ കയറി എഴുതിയ ശേഷം തിരികെ പെട്ടിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
ഇതിനിടെ, പേര് എഴുതിയ ചിത്രം മൊബൈൽ ഫോണിൽ എടുത്ത് വാട്സ്ആപ്പിൽ നൽകണമെന്ന് യുവമോർച്ച ജില്ല പ്രസിഡൻറ് നിധിൻ ശിവ ആവശ്യപ്പെട്ടു.
ചിത്രം എടുത്തില്ലെന്ന് ബിനോയ് പറഞ്ഞു. ഉടൻ നിധിൻ ശിവ ഷർട്ടിൽ കുത്തിപ്പിടിച്ച് മുട്ടുകാൽ കൊണ്ട് നാഭിയിൽ തൊഴിച്ചതായാണ് ബിനോയി പറയുന്നത്.
#MinorityMorcha #districtpresident #brutallybeaten #BJPoffice
