Jan 14, 2025 02:05 PM

കോട്ടയം: ( www.truevisionnews.com) കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു.

പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരൽക്കുന്നിൽ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കൾക്കു ലഭിച്ചത്.

ചിഹ്നം പിന്നീട് അനുവദിക്കും. നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്.

പി.ജെ.ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്.

സിപിഐ, എൻ‌സിപി, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), ആർജെഡി, മുസ്‌‌ലിം ലീഗ്, ആർഎസ്പി എന്നീ പാർട്ടികൾക്ക് നിലവിൽ സംസ്ഥാന പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുണ്ട്.

കോൺഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി പാർട്ടി, ബിഎസ്പി, എൻപിപി എന്നീ പാർട്ടികളാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ദേശീയ പാർട്ടികൾ.

#KeralaCongress #now #state #party #Approval #ElectionCommission

Next TV

Top Stories