#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്
Jan 14, 2025 08:51 AM | By Athira V

വാർസോ: ( www.truevisionnews.com) 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പ്രതിയായ യുവാവ്. വിക്ടോറിയ കോസിയേൽസ്‌ക എന്ന പെൺകുട്ടിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്.

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി മാറ്റ്യൂസ് ഹെപ്പ എന്നയാൾ ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ബസിൽ വച്ച് കണ്ടുമുട്ടിയ 18കാരിയുടെ വിധി നിർണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ് ആണെന്നാണ് 20കാരനായ പ്രതി പറഞ്ഞത്.

2023 ഓ​ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോളിഷ് നഗരമായ കറ്റോവിസിൽ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഒരു കാർ റിപ്പയർ ഷോപ്പിലെ ജോലിക്കാരനായ പ്രതി സമീപിച്ചു.

തുടർന്ന് പെൺകുട്ടിയുമായി പ്രതി തന്റെ ഫ്ലാറ്റിലേയ്ക്ക് പോയി. ഫ്ലാറ്റിൽ എത്തി അൽപ്പ സമയത്തിന് ശേഷം ഉറങ്ങിപ്പോയ പെൺകുട്ടിയെ പ്രതി ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് പ്രാദേശിക വെബ്സൈറ്റായ എസ്ക റിപ്പോർട്ട് ചെയ്തു.

ടോസ് ചെയ്തപ്പോൾ ഹെഡ് വീണാൽ പെൺകുട്ടിയെ കൊലപ്പെടുത്തണമെന്നും ടെയിൽ വീണാൽ പെൺകുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതായി 'ദി ഡൈസ് മാൻ' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു.

മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. ആരെയെങ്കിലും കൊല്ലുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇരയെ അന്വേഷിച്ച് നഗരത്തിൽ ചുറ്റിനടന്ന് സമയം ചിലവഴിച്ചിരുന്നുവെന്നും പ്രതി ഗ്ലിവൈസിലെ കോടതിയിൽ പറഞ്ഞു.

ചിലപ്പോൾ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കാൻ താൻ ഒരു നാണയം ഉപയോഗിക്കാറുണ്ട്. എന്തുകൊണ്ടാണ് താൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും പ്രതി കൂട്ടിച്ചേർത്തു. കേസിലെ ആദ്യ ഹിയറിംഗ് ജനുവരി 8ന് നടന്നിരുന്നു. ഫെബ്രുവരി 12ന് വിചാരണ പുനരാരംഭിക്കും.












#Toss #kill #18 #yearold #sex #with #deadbody #after #murder #Polish #youth #revelation

Next TV

Related Stories
സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

Feb 5, 2025 09:47 PM

സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് മോഹൻ രാജ് ഗംഗയെ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു....

Read More >>
പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

Feb 5, 2025 07:25 PM

പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ...

Read More >>
കൊടും ക്രൂരത...ഭാര്യയെ കുക്കറിന്റെ ലിഡ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

Feb 5, 2025 05:11 PM

കൊടും ക്രൂരത...ഭാര്യയെ കുക്കറിന്റെ ലിഡ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

ഭര്‍ത്താവിന്റെ എതിർപ്പിന് വിരുദ്ധമായി തങ്ങളുടെ പെൺമക്കളില്‍ ഒരാളെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതെന്നാണ്...

Read More >>
പുതിയ ടീ ഷ‍ർട്ടിനെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

Feb 5, 2025 09:50 AM

പുതിയ ടീ ഷ‍ർട്ടിനെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

തർക്കം പതിയെ കയ്യാങ്കളിലേക്ക് കടന്നതോടെ തന്നെ ശുഭം മ‌‍‌ർദ്ദിച്ചെന്ന് കാണിച്ച് അക്ഷയ പൊലീസിൽ പരാതി...

Read More >>
ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം,  മൂന്ന് പ്രതികൾ അറസ്റ്റിൽ

Feb 3, 2025 04:06 PM

ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം, മൂന്ന് പ്രതികൾ അറസ്റ്റിൽ

ലഹരിപ്പുറത്താണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്....

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, 32കാരി പിടിയിൽ

Feb 3, 2025 01:45 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, 32കാരി പിടിയിൽ

യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നി‍ബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി...

Read More >>
Top Stories